സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി /സ്കൂൾ റേഡിയോ

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് തോമസ് എ യു പി സ്കൂളിൽ കുട്ടികളുടെ അവതരണ ശേഷി വർദ്ധിപ്പിക്കുന്നതിനും മാദ്ധ്യമ അഭിരുചി വളർത്തുന്നതിനുമായി ലിറ്റിൽ വോയ്സ് റേഡിയോ എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. എല്ലാ കുട്ടികൾക്കും റേഡിയോ അവതരണത്തിൽ മികച്ച പരിശീലനമാണ് ഇതിലൂടെ ലഭിക്കുന്നത്. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു.


സ്കൂൾ റേഡിയോ ഉദ്ഘാടനം ചെയ്തു

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി സെന്റ്. തോമസ് സ്‌കൂളിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ റേഡിയോ വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ വർഗ്ഗീസ് മുരിയൻകാവിൽ ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും വാർത്തകൾ, പുതിയ അറിവുകൾ, കഥ, കവിത, വിജ്ഞാനം എന്നിവ കുട്ടികളിൽ എത്തിക്കുന്നതിനായാണ് സെന്റ് തോമസ് ലിറ്റിൽ വോയ്സ് എന്ന പേരിൽ സ്കൂൾ റേഡിയോ ആരംഭിച്ചത്.കുട്ടികളിൽ നിന്ന് നിർദ്ദേശിക്കപ്പെട്ട പേരുകളിൽ നിന്ന് നറുക്കിട്ടാണ് പേര് തെരഞ്ഞെടുത്തത്. പിറ്റി എ പ്രസിഡന്റ് ബിജു മരോട്ടിമൂട്ടിൽ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപകൻ ബിജു മാത്യു, റാണി പി.സി., മേരി പി.ജെ, ജെയ്മോൾ, ആന്റണി മങ്കടപ്ര, മിൻ സിമോൾ, സ്മിത ഇ.കെ.,സ്കൂൾ ലീഡർ നിത്യ ദേവസ്യ, ദീപക് സിറിയക് തുടങ്ങിയവർ നേതൃത്വം നൽകി.