സെന്റ് തോമസ് എൽ പി എസ് ആനക്കുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

ഒട്ടേറെ സാമൂഹ്യ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ച വടകര താലൂക്കിന്റെ കിഴക്കൻ മലയോര പ്രദേശമായ കാവിലുംപാറ ഗ്രാമ പഞ്ചായത്തിലാണ് സെന്റ് തോമസ് െൽ.പി. സ്കൂൾ ആനക്കുളം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസത്തിനു വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിനു വേണ്ടിയുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. മണ്ണൂർ ലൂക്കോ ചേട്ടൻ, കുറ്റ്യാനി മറ്റം ഔത ചേട്ടൻ, കടിയേൽ ജോസഫ്, മലയാറ്റൂർ തോമസ് എന്നിവരാണ് ഇതിനു നേതൃത്വം നൽകിയത്. പ്ലാക്കാട്ട് കത്രിക്കുട്ടി ആദ്യ അധ്യാപികയായിരുന്നു. 1953 ജൂൺ 18 ന് സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു. 1 മുതൽ 5 വരെ കാസുകളാണ് ആരംഭിച്ചത്. വടകരക്കാരനായിരുന്ന പൊക്കൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. കെ.ജെ. ജോസഫ് സഹാധ്യാപകനായിരുന്നു. 1967 ൽ തലശ്ശേരി രൂപതയുടെ ഭാഗമായി സ്കൂൾ മാറി. റവ. ഫാദർ. സി.ജെ. വർക്കി ആയിരുന്നു ആദ്യ കോർപറേറ്റ് മാനേജർ. പിന്നീട് താമരശ്ശേരി രൂപതയുടെ കീഴിൽ പുതിയ കോർപറേറ്റ് രൂപീകരിച്ച് സ്കൂൾ അതിനു കീഴിലാക്കി. 500 ൽ അധികം കുട്ടികളും 14 അധ്യാപകരും ആദ്യ കാലത്ത് ഇവിടെ ഉണ്ടായിരുന്നു. 2002-2003 ൽ സ്കൂൾ പുതുക്കി പണിയുകയും കുട്ടികളുടെ കുറവും മലയോര മേഖലയിലെ കാർഷിക തകർച്ചയും മൂലം സ്കൂൾ വീണ്ടും ചാപ്പൻതോട്ടത്തേക്കു മാറ്റുകയും ചെയ്തു. 2014-15 ൽ ആണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് സ്കൂൾ മാറ്റിയത്. അർപ്പണ ബോധമുള്ള അധ്യാപകരും ചുറുചുറുക്കുള്ള കുഞ്ഞുങ്ങളും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പ്രധാനധ്യാപകൻ ശ്രീ. കെ.ജെ. സെബാസ്റ്റ്യൻ സാറിന്റെ കീഴിൽ ശ്രീമതി. ഫിലോമിന. പി.എ, ശ്രീമതി അമ്പിളി, ശ്രീമതി. സിനി, ശ്രീമതി. പ്രിയ ന്നീ അധ്യാപകരുടെ കൂട്ടായ്മയിൽ നിരവധി മികവുകൾ കൈവരിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.