സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ (പകൃതി അമ്മ

പ്രകൃതി അമ്മ     


പലപുതിയരൂപങ്ങളെടുത്തു നീ
പലപുതിയഭാവങ്ങളെടുത്തു നീ
സ്നേഹവുംശിക്ഷണവുമൊന്നുപോൽ
എടുത്തണിയും കലാകാരി നീ
             അമ്മനീയെന്നും സ്നേഹമാണ്
             നാരിതൻജീവനെകാക്കുന്നവൾ
             വിലയില്ലാപോകുന്നസ്നേഹമിന്ന്
      മരണത്തിൻവക്കിലായ്നിൽക്കുന്നവൾ
ഒരുനാളിൽതിരികെവരുന്നവൾ
മരണത്തിൻപടിവാതിൽക്കലിൽനിന്ന്
ഉഗ്രരൂപമെടുത്തവൾ തൻ
തന്നെനശിപ്പിക്കുംമാനവർക്കായ്
              അഗ്നിജലവായുവായ് വന്നവൾ
               ഒരുപിടിജീവനെടുത്തവൾ
               ആ രൂപമിന്നുംഓർമ്മയിൽ
                മായാ ദുഃഖതീരമായ് മാറി
ഓരോ ദുരന്തവുംപോയ്മറഞ്ഞു
ഓരോ പാഠവുംപഠിപ്പിച്ചവൾ
അടങ്ങുമോ അമ്മേ നിൻ ഉഗ്രകോപം
ദയവായ് ക്ഷമിക്കൂ പ്രകൃതി അമ്മേ
             
 

ജ്യോഷ്ന
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത