സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ മധുര സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മധുര സ്വപ്നങ്ങൾ      


ഒരു വാർമഴവില്ലിൻ മധുരസ്വപ്നങ്ങൾ
തേൻ മഴയായി പൊഴിയവേ
തീർത്തു ഞാൻ ഒരു വർണ്ണ ചില്ലുകൊട്ടാരം
എൻ മനസ്സിനുള്ളിൽ

കണ്ണും കരളും കവർന്നെടുക്കാൻ
ചാരുതയുള്ളൊരു മഴവില്ലായി നീ
ആനന്ദ നിർവൃതിയിലാറാടിയ നേരം
വർണ്ണശലഭമായ് പറന്നുവോ?

സ്വപ്ന ചിറകു മുളയ്ക്കുന്നിതാ
മാനത്തെത്താൻ കൊതിയായിടുന്നു
അന്നു പെയ്ത മഴയുടെ കുളിരിൽ
ആയിരം സ്വപ്നം തീർത്തു ഞാൻ

പുലരിയിൽ വിടർന്നൊരു കുഞ്ഞിളം പൂവ്
പുതു സൗരഭ്യം പരത്തിയതുപോലെ
ഞാൻ എൻ മധുരസ്വപ്നങ്ങൾ
പൂർത്തീകരിച്ചീടുന്നിതാ.

 

അക്ഷയ ബിന്ദു
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത