സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ തെക്കൻ (ഗാമം

Schoolwiki സംരംഭത്തിൽ നിന്ന്
തെക്കൻ (ഗാമം     

പൂ‍‍ഞേ്ചാലകൾ പാടുന്നൊരു
തെക്കൻ (ഗാമം ചെറു-
പൂമ്പാറ്റകളാടുന്നൊരു
പുന്നെൽപ്പാടം
താഴ്വാരം തങ്കത്തകിൽ
പാടുന്നൊരു കുഴൽ മേളം
പൂമാനം പൊന്നോണ-
ചിരി തൂകും ചെറുതാരം
ചേലോലും ചെമ്പക പൂക്കാലം
മാനോടും മലമേടും
മയിലാടും പൂങ്കാടും
കണ്ണ‍‍ഞ്ചും പച്ചപ്പട്ടിയും
പുതുമഴയും കുളിർമഞ്ഞും
പൂക്കാലവും ഇടതിങ്ങും
പുത്തൻ പുതു വഞ്ചിപ്പാ
ട്ടുണരും (ഗാമം
എന്നും പാണൻെറ പാട്ടു-
കേട്ടുണരുന്നൊരുല (ഗാമം
പണ്ട് തെയ്വം തിറ കണ്ടു-
പഠിച്ചു വളർന്നൊരു (ഗാമം
ഒാണത്തുമ്പികൾ സ്നേഹവിരു-
ന്നൊരുക്കുന്നൊരു (ഗാമം
ഞാനാഘോഷത്താൽ ആർത്തു-
രസിച്ചു നടന്നൊരു (ഗാമം
എൻെറ തെക്കൻ (ഗാമം

അപർണ പി അനിൽ
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത