സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ ക്ലാസ്മുറികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ക്ലാസ്മുറികൾ.      


യുദ്ധങ്ങൾ അവശേഷിപ്പിച്ച പടനിലങ്ങളാണ്
കുട്ടികളൊഴിഞ്ഞ് പോയ ക്ലാസ്മുറികൾ. 
കൈപ്പിടി ഒടിഞ്ഞ വാളുകളെപ്പോലെ
ചിതറി വീണ ചോക്ക് കഷ്ണങ്ങളും,
പ്രാണത്യാഗം വരിച്ച പടയാളികളെപ്പോലെ
കീറിയെറിഞ്ഞ കടലാസ് തുണ്ടുകളും,
 അമ്പേറ്റ് വീണുപോയ ബ്ലോക്ക്ബോർഡും, 
ദുശ്ശാസനനെ പോലെ വലിച്ച് കീറിയെറിയപ്പെട്ട ഡസ്റ്റ്റു൦, 
അംഗഭംഗം വന്ന കുതിരകളെപ്പോലെ
 ആടിയുലയുന്ന ബെഞ്ചും ഡെസ്കും . 
അടുത്ത യുദ്ധത്തിനായി പടയാളികളെ
കാത്തിരിക്കുകയാണ് - ഓരോ പടനിലങ്ങളും.

 

എസ്തർ
9C സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത