സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/മാനസിക പിന്തുണ

Schoolwiki സംരംഭത്തിൽ നിന്ന്
മാനസിക പിന്തുണ      


കൊറോണ ബാധയെ കുറിച്ചുള്ള സംശയത്തെ തുടർന്ന് നിരീക്ഷണത്തിനായി വീടുകളിലും മറ്റു കേന്ദ്രങ്ങളിലും ഒറ്റപ്പെട്ടു കഴിയുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ സാമൂഹിക-മാനസിക പിന്തുണ ലഭ്യമാക്കുക എന്നത് സമൂഹത്തിലെ ഓരോരുത്തരുടെയും കടമയാണ്. നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങൾ കൂടെയുണ്ട് എന്ന സന്ദേശമാണ് അവർക്ക് നൽക്കേണ്ടത്. ഒന്നാമതായി 28 ദിവസം ഒറ്റയ്ക്ക് കഴിയുകയെന്നത് വളരെ വിഷമം പിടിച്ച കാര്യമാണ്.രോഗഭീതി കൂടിയുണ്ടാകുന്നത് നിരീക്ഷണത്തിൽ കഴിയുന്നയാളിന്റെ മാനസിക ബുദ്ധിമുട്ടുകൾ വർധിപ്പിക്കും,നിരീക്ഷണത്തിലുള്ളയാൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ ഒരു വശത്ത്. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ മറുവശത്ത്. വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും രോഗത്തെക്കുറിച്ച് ആശങ്കപ്പെടുന്നവർക്കും അത് കൊണ്ട് തന്നെ നമ്മുടെ മാനസിക പിന്തുണ പ്രധാനമാണ്..


മെറിൻ മേരി മാത്യു
12A സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം