സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് ബിനു .സി.എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്നു. വിശിഷ്ട അതിഥികളെ ബാൻഡ് മേളത്തിന്റെയും എസ് പി സി യുടെയും നേതൃത്വത്തിൽ വേദിയിലേക്ക് ആനയിച്ചു . മുഖ്യ സന്ദേശം നൽകിയത് സ്കൂൾ മാനേജർ റവ .എബ്രഹാം തോമസ് ആണ് .കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സാലി ഫിലിപ്പ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ, സ്കൂൾ ബോർഡ് പ്രതിനിധികൾ ,രക്ഷകർത്താക്കൾ തുടങ്ങിയവർ സംബന്ധിച്ചു. പുതുവർഷം ഏറ്റവും അനുഗ്രഹമുള്ളതായി തീരട്ടെ എന്ന് മുഖ്യ സന്ദേശം നൽകിയ സ്കൂൾ മാനേജരും മറ്റ് വിശിഷ്ടാതിഥികളും ആശംസിച്ചു .2024 -25 അധ്യായന വർഷം എസ്എസ്എൽസിക്ക് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.യുഎസ്എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച അലക്സിയെയും പ്രവേശനോത്സവത്തിൽ ആദരിച്ചു.എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ നവാഗതരായ കുട്ടികളെ സ്കൂളിലേക്ക് കത്തിച്ച മെഴുകുതിരികളും പൂച്ചെണ്ടുകളും നൽകി സ്വീകരിച്ചു.മീറ്റിങ്ങിനു ശേഷം കുട്ടികളെ അതാത് ക്ലാസുകളിൽ കൊണ്ടുപോവുകയും പാഠപുസ്തകങ്ങൾ നൽകുകയും ചെയ്തു .എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.
പരിസ്ഥിതി ദിനാചരണം
കോഴഞ്ചേരി സെന്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2025 വർഷത്തിലെ പരിസ്ഥിതി ദിനാചരണം, വൃക്ഷത്തൈകൾ നട്ടു കൊണ്ട് സ്കൂൾ മാനേജർ റവ. ഏബ്രഹാം തോമസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയോട് മനുഷ്യൻ ചെയ്യുന്ന ക്രൂരതകളെ പറ്റി അദ്ദേഹം വിദ്യാർത്ഥികൾക്ക് സന്ദേശവും നൽകി. തുടർന്ന് നടന്ന പരിസ്ഥിതി വെബിനാറിൽ, എൻഎസ്എസ് വോളന്റിയർ ഏബൽ എബ്രഹാം ജേക്കബ് സ്വാഗതം ആശംസിച്ചു.മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്നും വിരമിച്ച റിട്ട. പ്രിൻസിപ്പൽ പ്രൊഫ. മാത്യു കോശി പുന്നയ്ക്കാട്ട് മുഖ്യപ്രഭാഷണം നൽകി. ശേഷം, പരിസ്ഥിതിയോടുള്ള എൻഎസ്എസ് സമീപനം പ്രോഗ്രാം ഓഫീസർ ബഹു.ജിനു സർ വ്യക്തമാക്കി. തുടർന്ന്, ഈ വർഷത്തെ എ പ്ലസ് വിജയികളെ കോഴഞ്ചേരി ഫെഡറൽ ബാങ്ക് മാനേജർ അജിത് ഗോപി സർ അനുമോദിച്ചു. എ പ്ലസ് വിജയികളെ, ഫെഡറൽ ബാങ്ക് തിരുവല്ല റീജിയൻ ഹെഡ് & ഡി വി പി ആയ വിനോദ് ബി സർ ആദരിച്ചു. എൻഎസ്എസ് വോളണ്ടിയർ ജോബിത്ത് ജോൺ കോശി കൃതജ്ഞത പ്രകാശിപ്പിച്ചു.