സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർ‍ത്തനങ്ങൾ

2021-2022 അധ്യയന വർഷത്തിൽ സ്ക‍ൂളിൽ നടത്തപ്പെട‍ുന്ന പ്രധാന പ്രവർത്തനങ്ങള‍ുടെ വാർത്തകള‍ും,ചിത്രങ്ങള‍ുമാണ് ഇവിടെ കൊട‍ുക്ക‍ുന്നത്.

പ്രവേശനോത്സവം.

കോവിഡ് കാലമായതിനാൽ തന്നെ ജ‍ൂൺ മാസത്തിൽ ഓൺലൈൻ പ്രവേശനോത്സവമാണ് നടത്തിയത്.പ‍ുത‍ുതായി സ്ക‍ൂളിൽ ചേർന്ന ക‍ുട്ടികള‍ുടെ ഡിജിറ്റൽ ആൽബം തയാറാക്കി ഗ‍ൂഗിൾ മീറ്റില‍ൂടെ രക്ഷിതാക്കളേയ‍ും ക‍ുട്ടികളേയ‍ും കാണിച്ച‍ു.ക‍ുട്ടികള‍ുടെ കലാപരിപാടികള‍ും സംഘടിപ്പിച്ച‍ു.

പരിസ്ഥിതി ദിനം

 

പ്രവേശനോത്സവം കഴിഞ്ഞതിന‍ു ശേഷം വരുന്ന ആദ്യത്തെ ദിനാചരണമാണ് പരിസ്ഥിതി ദിനം. ഈ ദിനാചരണത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്ന് എസ് ആർ ജിയിൽ{Google Meet} ചർച്ച ചെയ്യ‍ുകയ‍ുംകുട്ടികളെ നേരത്തെ തന്നെ അറിയിക്ക‍ുകയ‍ും ചെയ്‍തിര‍ുന്ന‍‍ു. ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. ഈ പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിന്റെ ഫോട്ടോസ‍ുകൾ സ്ക‍ൂൾ ഗ്ര‍ൂപ്പിലേക്ക് അയച്ചു തന്നു. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, പതിപ്പ്, എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് ക്ലാസ് ഗ്ര‍ൂപ്പിലേക്ക് അയച്ച‍ു തന്ന‍ു. ഓൺലൈൻ ക്വിസ് മത്സരവ‍ും സംഘടിപ്പിച്ച‍ു.

വായനാ ദിനം

വായനാദിനവ‍ും വളരെ നല്ല രീതിയിൽ സ്ക്കൂളിൽ ആചരിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു് ക്ലാസ് ഗ്ര‍ൂപ്പ‍ുകളിൽ അധ്യാപകർ വിശദീകരിച്ച‍ു. ഈ ദിവസങ്ങളിൽ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി. വായനാ കുറിപ്പുകൾ തയാറാക്കി. ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരമരം വരച്ചത് വളരെ നന്നായിരുന്നു. കുട്ടികൾ കഥകളും പാട്ടുകളും ആംഗ്യത്തോടെ പാടി അവതരിപ്പിച്ചു. കുട്ടികൾ അവർക്കിഷ്ടപ്പെട്ട ചിത്രങ്ങൾ വരച്ചു ഗ്രൂപ്പിലേക്കയച്ചു തന്ന‍ു.വായനാ ദിനത്തോടന‍ുബന്ധിച്ച് ക്വിസ് മത്സരം,പ്രസംഗം മത്സരം, ആസ്വാദനക്കുറിപ്പ് തയാറാക്കൽ, എന്നീ പരിപാടികളും സംഘടിപ്പിച്ച‍ു.

ബഷീർ ദിനം

ബഷീർ ദിനം ഓൺലൈനായി ആചരിച്ചു. ജൂലൈ 5 ന്റെ പ്രാധാന്യത്തെക്കുറിച്ചും, ബഷീറിന്റെ ജീവിതത്തെക്കുറിച്ചും ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർ പറഞ്ഞു കൊടുത്തു. കൂടാതെ ബഷീറിന്റെ കഥാപാത്രങ്ങളെ കൂട്ടികൾ അനുകരിക്കുന്ന വിഡിയോകൾ ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചുതരുകയും ചെയ്തു. ബഷീർ ദിന ക്വിസും ക്ലാസ് ഗ്രൂപ്പുകളിൽ ഓൺലൈൻ ആയി നടത്തി.

സ്വാതന്ത്ര്യ ദിനം

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഈ വർഷം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. അധ്യാപകര‍ും, വളരെ ക‍ുറച്ച് രക്ഷിതാക്കള‍ും മാത്രമാണ് സ്ക‍ൂളിൽ എത്തിയത്. സ്വാതന്ത്യ്ര ദിന പരിപാടികളല്ലാം ഓൺലൈനിലാണ് നടത്തിയത്. സ്വാതന്ത്യ്ര ദിന പതിപ്പ്, ദേശ ഭക്തി ഗാനം, ക്വിസ് മത്സരം, സ്വാതന്ത്യ്ര ദിന സമര പോരാളികള‍ുടെ ചിത്ര പ്രദർശനം എന്നിവ ക‍ുട്ടികൾക്കായി നടത്തി.

നവംബർ 1 കേരളപ്പിറവി ദിനം

ഈ വർഷത്തെ കേരളപ്പിറവി ദിനത്തിന് മറ്റോര‍ു പ്രത്യേകതയ‍ും ക‍ൂടിയ‍ുണ്ടായിര‍ുന്ന‍ു. കോവിഡ് കാലത്ത് അടഞ്ഞ‍ു കിടന്നിര‍ുന്ന സ്ക‍ൂൾ ത‍ുറക്കൽ ഈ ദിനത്തിലായിര‍ുന്ന‍ു.അത‍ുകൊണ്ട് തന്നെ നവംബർ ഒന്നിന് സ്ക‍ൂൾ ത‍ുറന്നപ്പോൾ തിരികെ സ്ക‍ുളിലേക്ക് എന്ന പദ്ധതിയ‍ുമായി പ്രവേശനോത്സവം സംഘടിപ്പിക്ക‍ുകയ‍ും ക‍ുട്ടികളെ ആവേശപ‍ൂർവ്വം വിദ്യാലയത്തിലേക്ക് ആനയിക്ക‍ുകയ‍ും ചെയ്ത‍ു.സ്ക‍ൂള‍ും പരിസരവ‍ും അലങ്കരിക്ക‍ുകയ‍ും ക‍ുട്ടികൾക്ക് സമ്മാന വിതരണവ‍‍ും നടത്തി. ഓരോ ബാച്ച‍ുകളായിട്ടാണ് ക‍ുട്ടികൾ സ്ക‍ൂളിൽ എത്തിയത്.

വിദ്യാ കിരണം ലാപ്‍ടോപ്പ് വിതരണം.

വിദ്യാകിരണം പദ്ധതി പ്രകാരം സ്ക‍ുളിന‍ു ലഭിച്ച ലാപ്‍ടോപ്പ് വിതരണം 21/12/2021 ന് സ്ക‍ുളിൽ വെച്ച് നടന്ന ചടങ്ങിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ പ‍ുഷ്പ ബാബ‍ുവിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്ത‍ു. വാർഡ് മെമ്പർ സജി യ‍ു എസ് അദ്ധ്യക്ഷത വഹിച്ച‍ു.ഹെഡ്‍മാസ്റ്റർ ബിനോ‍ജ് ജോൺ സ്വാഗതവ‍ും,PSITC മ‍ുഹമ്മദ് അലി രക്ഷിതാക്കൾക്ക‍് ഉപകരണങ്ങളെക്ക‍ുറിച്ച‍ുള്ള ക്ലാസ‍ും കൊട‍ുത്ത‍ു. സ്ക‍ൂളിന് 30 ലാപടോപ്പ‍ുകളാണ് കിട്ടിയത്.

ഗ്രഹ സന്ദർശനം

വിദ്യാകിരണം പദ്ധതി പ്രകാരം സ്ക‍ുളിൽ നിന്ന‍ും കൊട‍ുത്ത ലാപ്‍ടോപ്പ‍ുകൾ വീട‍ുകളിൽ നിന്ന‍ും ശരിയായ രീതിയിൽ ഉപയോഗിക്ക‍ുന്ന‍ുണ്ടോ എന്ന് മനസിലാക്കാൻ വേണ്ടിയ‍ും പ്രവർത്തന രീതിയ‍ും ക്ലാസ‍കൾ ഡൗൺലോഡ് ചെയ്‍തു കൊട‍ുക്കാനും വേണ്ടി അധ്യാപകർ കോളനികളിലെ വീട‍ുകൾ കയറിയിറങ്ങി. ക‍ുട്ടികൾക്ക‍ും,രക്ഷിതാക്കൾക്ക‍ും വേണ്ട നിർദ്ധേശങ്ങൾ നൽകി.

റിപ്പബ്ലിക്ക് ദിനം

രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. സംസ്ഥാനത്ത് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യമായതിനാൽ അധ്യാപകർ മാത്രമാണ് സ്കൂളിലെ റിപ്പബ്ലിക്ക് ദിന ആഘോഷത്തിൽ പങ്കെടുത്തത്. ക്ലാസ് ഗ്രൂപ്പുകളിൽ ദേശഭക്തിഗാനം, റിപ്പബ്ലിക്ക്ദിന പതിപ്പ്, പ്രസംഗം, തുടങ്ങിയവ അവതരിപ്പിച്ച‍ു. എല്ലാ ക്ലാസിലെ കുട്ടികൾക്കും അധ്യാപകർ റിപ്പബ്ലിക്ക്ദിന ആശംസകൾ ക്ലാസ് ഗ്രൂപ്പുകളില‍ൂടെ പങ്ക‍ുവെച്ച‍ു.4,3, ക്ലാസ‍ുകളിലെ ക‍ുട്ടികൾക്ക് ഓൺലൈൻ ക്വിസ് മത്സരവ‍ും സംഘടിപ്പിച്ച‍ു.

ഉല്ലാസഗണിതം.

എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് ഉല്ലാസഗണിതം. ഈ സ്ക‍ൂളില‍ും 1,2 ക്ലാസ‍ുകളിലെ ക‍ുട്ടികൾക്ക് വേണ്ടി ഈ പദ്ധതി നടപ്പിലാക്കി വര‍ുന്ന‍ു. മധ്യ വേനലവധിക്ക് വീട‍ുകളിൽ നിന്ന‍ും ക‍ുട്ടികളെ പരിശീലിപ്പിക്കാൻ വേണ്ട ക്ലാസ‍ുകൾ രക്ഷിതാക്കൾക്ക് നൽക‍ുന്ന‍ു.

ഗണിത വിജയം

എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് ഗണിത വിജയം. ഈ സ്ക‍ൂളില‍ും 3,4 ക്ലാസ‍ുകളിലെ ക‍ുട്ടികൾക്ക് വേണ്ടി ഈ പദ്ധതി നടപ്പിലാക്കി വര‍ുന്ന‍ു. മധ്യ വേനലവധിക്ക് വീട‍ുകളിൽ നിന്ന‍ും ക‍ുട്ടികളെ പരിശീലിപ്പിക്കാൻ വേണ്ട ക്ലാസ‍ുകൾ രക്ഷിതാക്കൾക്ക് നൽക‍ുന്ന‍ു.

നാടൻ ഭക്ഷണവ‍ും, ആരോഗ്യവ‍ും

നാടൻ വിഭവങ്ങൾ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും രോഗങ്ങൾ വരാതെ തടയ‍ുകയ‍ും ചെയ്യുന്നു. അമിത കീടനാശിനി ഉപയോഗിക്കുകയോ രാസവളങ്ങൾ ചേർക്കുകയോ ചെയ്യാത്ത നാടൻ വിഭവങ്ങൾ നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ടതുണ്ട്. കാൻസർ പോലുള്ള മാരക രോഗങ്ങളിൽ നിന്നും വരുംതലമുറയെ സംരക്ഷിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും ആണ്. നാലാം ക്ലാസിലെ താളും തകരയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നാടൻ വിഭവങ്ങളുടെ ശേഖരണവും  ഒന്നിച്ചുള്ള ഉച്ചഭക്ഷണവും ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫെബ്രുവരി 22 ലോക മാതൃഭാഷാ ദിനം

 
മാതൃ ഭാഷാ ദിനത്തിൽ സ്ക‍ൂളിൽ നടത്തിയ വിവിധ പരിപാടികൾ

ഫെബ്രുവരി 22 ലോക മാതൃഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ അസംബ്ലിയിൽ മാതൃഭാഷ പ്രതിജ്ഞ ചൊല്ലി.സ്കൂൾ ലൈബ്രറിയിലുള്ള പ്രശസ്തരായ സാഹിത്യകാരന്മാരുടെ കൃതികൾ കുട്ടികൾക്ക് നൽകി.  മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ വിവരങ്ങളടങ്ങിയ വീഡിയോ പ്രദർശിപ്പിച്ചു. മലയാള അക്ഷരമാല കുട്ടികൾ മനസ്സിലാക്കി. ക്ലാസ് തലത്തിൽ കയ്യെഴുത്ത് മത്സരം, വായനാമത്സരം, കവിതാലാപനം എന്നിവ നടന്ന‍ു.

പിറന്നാൾ പ‍ുസ്തകം

കുട്ടികൾ അവരുടെ പിറന്നാളിന് മധുരം വിതരണം ചെയ്യുന്നതിന് പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്ന പദ്ധതിക്കു 2021- 2022 അധ്യയന വർഷത്തിൽ തുടക്കം കുറിച്ചു. ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട ചർച്ചകളാണ് പദ്ധതിയിലേക്ക് നയിച്ചത്.വായന അറിവിന്റെ വാതായനങ്ങൾ ആണെന്നുള്ള തിരിച്ചറിവ് കുട്ടികൾക്ക് ഉണ്ടാവുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പിറന്നാൾ ആഘോഷിക്ക‍ുന്ന ക‍ുട്ടിയ‍ുടെ പേര‍ും തിയ്യതിയ‍ും പ‍ുസ്തകത്തിൽ രേഖപ്പെട‍ുത്ത‍ുന്നു.

 

ആസ്‍പിരേഷൻ വയനാട്

ആസ്‍പിരേഷൻ എന്ന പേരിൽ വയനാട് ഡയറ്റ് നടപ്പാക്കുന്ന പ്രോഗ്രാമുകൾ ആണ്,ഇംഗ്ലീഷ് ലാംഗ്വേജ് ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം,ജോയ്ഫുൾ ലേണിംഗ് ഓഫ് മാത്തെമേറ്റിക്സ് എന്നിവ. ഇംഗ്ലീഷ് ഭാഷാ പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നേടുന്നതിനുംഈ പ്രവർത്തനങ്ങൾ സഹായകമായി. ഗണിത പഠനത്തിൽ കുട്ടികൾ വളരെ താൽപര്യപൂർവം പങ്കെടുക്കുന്നതിനും രസകരമായ ജീവിതാനുഭവങ്ങളിലൂടെ ഗണിതം മധുരതരം ആക്കുന്നതിനും ജോയി ഫുൾ ലേണിങ് ഓഫ് മാത്തമാറ്റിക്സ് എന്ന പദ്ധതി കുട്ടികൾ പ്രയോജനപ്പെടുത്തി.

യ‍ുക്രൈൻ ഐക്യ ദാർഡ്യം

റഷ്യ യ‍ുക്രൈൻ യ‍ുദ്ധത്തിനിരയായവർക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച‍ു കൊണ്ട് സാമ‍ൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമ‍ുഖ്യത്തിൽ സ്ക‍ൂളിലെ ഒന്ന‍ു മ‍ുതൽ നാല് വരെയ‍ുള്ള ക്ലാസ‍ുകളിലെ ക‍ുട്ടികളെ ഉൾപ്പെട‍ുത്തിക്കൊണ്ട് പോസ്റ്റർ രചന, ക‍ുട്ടികൾ ശേഖരിച്ച‍ു കൊണ്ട് വന്ന പത്രക്കട്ടിങ്ങ‍ുകൾ ഉപയോഗിച്ച് കൊണ്ട‍ുള്ള കൊളാഷ് നിർമാണം, യ‍ുദ്ധത്തിന്റെ ഭീകരതയെ ഓർമ്മപ്പെട‍ുത്ത‍ുന്ന നിശ്ചല ദ‍ൃശ്യാവിഷ്കാരം, യ‍ുദ്ധത്തിനെതിരെയ‍ുള്ള മ‍ുദ്രാവാക്യം എന്നിവ സംഘടിപ്പിച്ച‍‍ു.