സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഇംഗ്ലീഷ് ക്ലബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷയിലെ മികവിനായി ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വിദ്യാലയത്തിൽ നടത്തിവരുന്നു. ഇംഗ്ലീഷ് റീഡിങ് കാർഡുകൾ തയ്യാറാക്കി ക്ലാസ് മുറിയിൽ പ്രദർശിപ്പിച്ച് അവ വായിക്കുന്നതിനും വായിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികളെ പിയർ ഗ്രൂപ്പ് ലേർണിംഗ് ആക്ടിവിറ്റിയിലൂടെ പരസ്പരം സഹായിച്ചും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു

ഫ്രെയിം ബുക്ക്

ഇംഗ്ലീഷ് ഭാഷ രചനയിലെ മികവുപുലർത്തുന്നതിനായി ഫ്രെയിം ബുക്ക് എന്ന പ്രവർത്തനം ക്ലാസ്സിൽ നടത്തിവരുന്നു. ലളിതമായ വാക്യങ്ങൾ വാക്യഘടന പാലിച്ച് സ്വയം എഴുതുന്നതിനു വേണ്ടിയുള്ള അവസരമാണ് ഫ്രെയിം ബുക്ക് എന്ന പ്രവർത്തനത്തിലൂടെ ലഭിക്കുന്നത് .ഫ്രെയിം ബുക്കിൽ വാക്യങ്ങൾ എഴുതുന്നതിനുള്ള മാതൃകാ വാക്കുകൾ ക്ലാസിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ആവശ്യമുള്ള കുട്ടികൾക്ക് അതിന്റെ  സഹായത്തോടെ ബാക്കി രചന നടത്താം. ഓരോ തവണയും എഴുതേണ്ട വാക്യങ്ങളുടെ മാതൃക അധ്യാപിക ഫ്രെയിം ബുക്കിൽ ആദ്യം എഴുതുന്നു. അതേ മാതൃകയിൽ വ്യത്യസ്ത ആശയങ്ങൾ സ്വന്തം വാചകത്തിൽ കുട്ടികൾ എഴുതി ചേർത്ത ശേഷം പരസ്പരം വായിക്കാനും തിരുത്താനും കൂട്ടിച്ചേർക്കാനും ഉള്ള അവസരം കൂടി ഫ്രെയിം ബുക്ക് എന്ന  പ്രവർത്തനത്തിലൂടെ സാധിക്കുന്നു.