സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

"ലിറ്റിൽ ഫാർമേഴ്സ് " കാർഷിക ക്ലബ്

നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് കൃഷി പരിശീലനം നൽകുന്നതിനായി രൂപംകൊടുത്ത കാർഷിക ക്ലബ്ബാണ് "ലിറ്റിൽ ഫാർമേഴ്സ് ക്ലബ്”. കഴിഞ്ഞ മൂന്നു വർഷക്കാലം സ്കൂൾ കോമ്പൗണ്ടിൽ നല്ലരീതിയിൽ പച്ചക്കറികൃഷി നടത്തുവാനും വിഷരഹിത പച്ചക്കറി ഉല്പാദിപ്പിച്ച് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കാനും കൃഷി പരിശീലനം നൽകുവാനും ഇതിലൂടെ കഴിഞ്ഞു. ക്ലബിന്റെ നേതൃത്വത്തിൽ ചിട്ടയായ കാർഷിക പ്രവർത്തനം നടത്തിക്കൊണ്ട് 2019-20 വർഷം 1000 കിലോയിലധികം പച്ചക്കറി ഉല്പാദിപ്പിച്ച് ചരിത്ര നേട്ടം കുറിക്കുവാനും കഴിഞ്ഞു.ഏറ്റവും മികച്ച പച്ചക്കറി തോട്ടത്തിനുള്ള സംസ്ഥാന അവാർഡും, ജില്ലാ അവാർഡുകളും നമ്മുടെ സ്കൂളിന് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളിൽ കൃഷി നടത്താൻ കഴിഞ്ഞില്ലെങ്കിലും കുട്ടികൾ അവരവരുടെ വീടുകളിൽ പച്ചക്കറി തോട്ടം വച്ചുപിടിപ്പിച്ച് പരിപാലിച്ചു വരുന്നു.