സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ കൊറോണ
കൊറോണ
നാം കാണാത്ത മറ്റൊരു ലോകമുണ്ടെന്നു നാം ഇന്നു കണ്ടു. വൈറസിന്റെയും സൂഷ്മാണുക്കളുടെയും മറ്റൊരു ലോകം പുതിയോരവതാരം വന്നു കൊറോണ അത് ലോകത്തെ കണ്ണ് തുറപ്പിച്ചു.
അത് നമ്മെ ഉണർത്തി. നമ്മെ തോൽപ്പിക്കാനാവതില്ലൊന്നിനും എന്നു കരുതിയ നമ്മെ തോൽപ്പിച്ചു ഒരു കൊറോണ കൂട്ടം.
അഹങ്കാരം മാറി,ആർഭാടവും മാറി. ആഡംബരവിവാഹചടങ്ങുകൾ ഓൺലൈനിലായി ഭീതിയുടെ കരിനിഴൽ മനുഷ്യമനസ്സിൽ നിറഞ്ഞു പൊങ്ങി.
വാതിലുകൾ കൊട്ടിയടഞ്ഞു. സൂഷ്മാണുക്കളുടെ ലോകം തുറന്നു,വൈറസ് തലപ്പൊക്കി മനുഷ്യരുടെ മുഖങ്ങൾ മുഖാവരണത്താൽ മറഞ്ഞു.
നിശ്ചലമാക്കി മനുഷ്യശ്വാസകോശത്തെ. ഐക്യത്തോടെ നാം നേരിട്ടു,സാമൂഹ്യ അകലം പാലിച്ചു ശുചിത്വബോധം ഉണർത്തി,കൈകഴുകാൻ ശീലിച്ചു.
ആഘോഷമാക്കാം ഈ അവധിക്കാലം. വിഷമില്ലാ പച്ചക്കറികൾ കൃഷിച്ചെയ്യാം വീട്ടുവളപ്പിൽ ഉണർത്തിയെടുക്കാം ഉള്ളിലുള്ള കഴിവുകൾ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത