സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ചരിത്രം

                        സി.എം.ഐ സഭയുടെ സ്ഥാപകനായ വാഴ്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചൻ‍ 1805 ഫെബ്രുവരി  10നു ജനിച്ചു.1986 ഫെബ്രുവരി 8നു ജോൺ പോൾ രണ്ടാമന് മാർപ്പാപ്പ കോട്ടയത്തുവച്ച് പിതാവിനെ വാഴ്തപ്പെട്ടവനായി പ്രഖ്യാപിച്ചു.ചാവറയച്ചൻ 1831 മെയ് 31നാണ് സി.എം.ഐ സഭ സ്ഥാപിച്ചത്.ഈ സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ് വിദ്യാഭ്യാസപ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചക്കായി പള്ളിയോടും കൊവേന്തയോടും അനുബന്ധിച്ച് ഓരോ പള്ളിക്കൂടം വേണമെന്ന് ബഹു.ചാവറപ്പിതാവ് അഭിലഷിച്ചു.ബൗദ്ധികവികാസം പ്രാപിക്കാത്തതോ അച്ചടക്കമില്ലാത്തതോ ആയ ഒരു സമൂഹത്തിന് അദ്ധ്യാത്മികമോ ഭൗതികമോ ആയ പുരോഗതി സാദ്ധ്യമല്ല.ഈ ദർശനം ഉൾക്കൊണ്ട് നൂറ്റാണ്ടുകളായി വിദ്യാഭ്യാസരംഗത്ത് സുദീർഘമായ സേവനം അനുഷ്ഠിച്ചുപോരുന്ന സഭയാണ് സി.എം.ഐ സഭ.പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന വാഴ്തപ്പെട്ട ചാവറപ്പിതാവിന്റെ ഉത്കൃഷ്ഠദർശനത്തിന്റെ പൂർത്തീകരണത്തിനായി മണപ്പുറം ആശ്രമത്തിന്റെ കീഴില് ഒരു പള്ളിക്കൂടം തുടങ്ങുകയെന്ന തീവ്രമായ അഭിലാഷത്തെത്തുടർന്ന്1932ല് ബഹു.മത്തായി അച്ചൻ ഈ സ്കൂളിന് അടിസ്ഥാനശില പാകി.1938 ൽ അത് വി.കൊച്ചുത്രേസ്യായുടെ നാമധേയം സ്വീകരിച്ച്  L.P സ്കൂളായി പ്രവർത്തനമാരംഭിച്ചു.ബഹു.ഗ്രേഷ്യന് മണ്ണൂർ അച്ചനായിരുന്നു ആദ്യത്തെ മാനേജർ‍.1964ൽ U.P സ്കൂളായും 1982 ഹൈസ്കൂളായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു.ചേർത്തല വിദ്യാഭ്യാസജില്ലയിലെ തുറവൂർ സബ്ജില്ലയിൽ ഉൾപ്പെ‍ട്ട ഈ വിദ്യാലയം ചേർത്തല-അരൂക്കുറ്റി റോഡിൽ ചേർത്തലപട്ടണത്തിൽനിന്നും 12 km വടക്കായി മണപ്പുറം ഗ്രാമത്തില് സ്ഥിതി ചെയ്യുന്നു.മണപ്പുറം ലിറ്റിൽഫ്ളവർ ആശ്രമത്തിന് സമീപം വേമ്പനാട്ടുകായലിന്റെ തീരത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് വിശാലമായ കളിസ്ഥലവും മെച്ചപ്പെട്ട കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരുടെ സേവനവും എന്നും ലഭിച്ചുപോരുന്നു.മണപ്പുറത്തെയും ചുറ്റുപാടുമുള്ള പ്രദേസങ്ങളിലെയും കുട്ടികളിൽ സർഗാത്മകമായ ജീവിതവീക്ഷണവും നേരായ മൂല്യബോധവും ആരോഗ്യകരമായ മനോഭാവങ്ങളും സ്നേഹോഷ്മളമായ സാമൂഹ്യബന്ധങ്ങളും കെട്ടിപ്പടുക്കുവാൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനഫലമായി സാധിക്കുന്നു.ഇന്ന് ആലപ്പുഴജില്ലയിലെ മികച്ച സ്കൂളുകളിൽ‍ ഒന്നാണ്.