സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സീഡ് ഉദ്ഘാടനം

         ലോകപരിസ്ഥിതിദിനത്തോട്  അനുബന്ധിച്ച് നമ്മുടെ സ്കൂളിൽ  മനേജർ  റെവ. ഫാദർ ജോഷി  മുരികേലിൽ  സി.എം.ഐ ക്ലബ് ഉദ്ഘാടനം ചെയ്തു.കുട്ടികളെ സ്നേഹത്തിലും പരിസ്ഥിതി  അവബോധത്തിലും വളർത്തുക എന്ന ലക്ഷ്യത്തോടെ  മാത്രുഭൂമിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ  രൂപീകൃതമായ ക്ലബ്  ആണ് 'സീഡ്'  6 മുതൽ 10 വരെ  എല്ലാ   ക്ലാസുകളിൽ  നിന്നും  2 ആൺ കുട്ടിയെയും പെൺകുട്ടിയെയും  ക്ലബിലേക്ക് തിരഞ്ഞെടുത്തു  

കോ- ഓഡിനേറ്റർ അജു സാർ ആയിരുന്നു. എല്ലാ കാര്യങ്ങളിലും നിർദ്ദേശങ്ങളും പ്രോത്സാഹനവും സഹായവും നൽകാൻ ആനി ടിച്ചർ ഒപ്പമുണ്ടായിരുന്നു. ക്ലബിലെ കുട്ടികളെ വിളിച്ചുകൂട്ടി അവർക്കു വേണ്ടുന്ന നിർദ്ദേശം നൽകി. ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു പഠനയാത്ര നടത്തുകയുണ്ടായി. അത് മുഹമ്മയിലെ ഒരു പ്രകൃതി സ്നേഹിയുടെ വീട്ടൽ ആയിരുന്നു. അദ്ദേഹത്തിന്റെ പേര് ദയാൻ സാർ എന്നാണ്. ജൈവ വൈവിധ്യം ദ്രശ്യമാകുന്ന ഒരു മനോഹരസ്ഥലമായിരുന്നു. അതിനുശേഷം നന്ദി പറഞ്ഞ് വൈകിട്ടോടെ അവിടെ നിന്നു ഇറങ്ങി. അതിനുശേഷം ഒരു ശനിയാഴച്ച 8 -ാം ക്ലാസിലെ പെൺകുട്ടികൾ ചേർന്ന് വിവിധ തരം മാവുകളുടെ ഒരു സർവേ നടത്തി.

  ഇതിന്റെ ഒരു തുടർപതിപ്പ് എന്ന രീതിയി ശുചികരണത്തിന്റെ ഭാഗമായി വള്ളയാത്രയും നടത്തി.  ഇപ്പോഴും സീഡ് ന്റെ പ്രവർത്തനത്തനങ്ങൾ സജീവമായി തുടരുന്നു.