സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് & ഗൈഡ്സ്

ലഘുചിത്രം

2023 -24 വർഷത്തിൽ സ്കൗട്ടിന്റെ രണ്ട് ട്രൂപ്പും ഗൈഡ്സിന്റെ ഒരു ഗ്രൂപ്പും പ്രവർത്തിച്ചുവരുന്നു . എല്ലാ ബുധനാഴ്ചകളിലും സ്കൗട്ട്&ഗൈഡുകൾ യൂണിഫോമിലെത്തുകയും ട്രൂപ്പ് മീറ്റിംഗ് നടത്തുകയും ചെയ്യുന്നു. മൂന്ന് ബാച്ചുകളിലായി 60 സ്കൗട്ടുകളും 24 ഗൈഡുകളും പരിശീലനം നേടുന്നു.
വിവിധ ദിനാചരണങ്ങൾ സ്കൗട്ട്&ഗൈഡ്സിന്റെ നേതൃത്വത്തിൽ വിവിധ ദിനചാരണങ്ങൾ നടത്തിവരുന്നു.
ഈ വർഷം നടന്ന ത്രിതീയ സോപാൻ ടെസ്റ്റ്‌ ടെസ്റ്റ് ക്യാമ്പിൽ രണ്ടാംവർഷ കുട്ടികൾ പങ്കെടുത്ത്  പാസായി. 2023 - 24 വർഷം രാജ്യപുരസ്കാർ ടെസ്റ്റിൽ പങ്കെടുക്കാൻ 23 സ്കൗട്ടുകളും 12 ഗൈഡുകളും തയ്യാറെടുക്കുന്നു. ജനുവരി 11  , 12, 13 തിയതികളിലായി രാജ്യ പുരസ്കാർ ടെസ്റ്റ്‌ ക്യാമ്പ് നടക്കും .

ഓണാവധിയോടനുബന്ധിച്ച് നടന്നത്രിദിനക്യാമ്പിൽ 40 സ്കൗട്ടുകൾ പങ്കെടുത്തു. ഹൈക്ക്,പാചകം, കളികൾ, വിവിധ മത്സരങ്ങൾ എന്നിവ പരിശീലനത്തിന്റെ ഭാഗം ആയിരുന്നു.

ദിനാചരണങ്ങൾ 
1പരിസ്ഥിതി ദിനം 

സ്കൗട്ട് നേതൃത്വത്തിൽ മരതൈ നടീൽ, മരതൈ വിതരണം, പരിസ്ഥിതി സെമിനാർ എന്നിവ നടന്നു.

ഹിരോഷിമ നാഗസാക്കി ദിനം 

ഓഗസ്റ്റ് 6 ,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.സ്കൗട്ടുകൾ അന്നേ ദിവസം യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.

സ്വാതന്ത്ര്യ ദിനം 

ഓഗസ്റ്റ് 15ന് സ്കൗട്ടുകളുടെ സഹകരണത്തോടെ സ്വാതന്ത്ര്യദിനാഘോഷം നടന്നു .റാലി ,പതാക ഉയർത്തൽ , മധുരപലഹാര വിതരണം എന്നിവ നടന്നു . കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയിൽ സ്കൗട്ട് &ഗൈഡ് പരിശീലനം നിർണായക പങ്കു വഹിക്കുന്നു.