സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/അക്ഷരവൃക്ഷം/അരുവി

Schoolwiki സംരംഭത്തിൽ നിന്ന്
അരുവി

ആറ്റിലേക്കെത്താനറിഞ്ഞുകൂടാ
ആടിത്തിരയോളം പോകവയ്യ
ആകാശം കാണുവാനെത്തിനോക്കി
ആവത്തെപ്പോഴോ താണിറങ്ങി

പെയ്തു ഞാൻ ഒടുവിൽ നിന്നിലും
നിന്റെ മക്കൾക്കും സമീപമായി
ഒഴുകിയും നാടണഞ്ഞ നീ വരപൂർണ തയിൽ

എനിക്കുവേണ്ടി കാത്തിരുന്ന മനുജ
നുവേണ്ടിയും തൻ കൃഷിക്കുവേണ്ടിയും
ഓർക്കാ നീ ഞാൻ താൻ സംസ്ക്കാര
ഉൽപ്പത്തി കേന്ദ്രവും ജീവാടിസ്ഥാനവും

ഇന്നു ഞാൻ നിങ്ങൾക്കു ഭാരമോ
ഇന്നു ഞാൻ നിങ്ങൾക്കു തടസ്സമോ
നിസൃതമായാം വഴിതാഴ്വരയിൽ
എന്നെ ചവിട്ടി നീ പോകയായ്

മനസ്സിൽ മുറിവുകൾ മടക്കി ഞാൻ
നിങ്ങൾക്കു മുമ്പിൽ നിൽക്കുന്നു
ഒരു ചെറുപുഴപ്പമായി
അന്നും, ഇന്നും........ എന്നും.......

ആദിത്യ സജീവ്
10 E സെൻറ്.ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത