സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ/അക്ഷരവൃക്ഷം/ശുചിത്വം COVID ന്റെ കാലഘട്ടത്തിൽ

ശുചിത്വം COVID ന്റെ കാലഘട്ടത്തിൽ


കേരളത്തിന്‌ തനതായ ഒരു പാരമ്പര്യമുണ്ട്. അത് ശുചിത്വത്തിലായാലും സംസ്കാരത്തിലായാലും.
ഒരു വ്യക്തിയുടെ അടിസ്ഥാന ഘടകമാണ് ശുചിത്വം. ശുചിത്വമില്ലാത്ത പ്രദേശങ്ങൾ വരണ്ട് ഉണങ്ങിയ മരുഭൂമി പോലെയാണ്. "സ്വർണത്തേക്കാളും വെള്ളിയേക്കാളും " മഹത്തരമായതു ഒരുവന്റെ ആരോഗ്യമാണ് എന്ന് രാഷ്ട്രപിതാവായ മഹാത്മ ഗാന്ധി പറഞ്ഞിട്ടുണ്ട്. ആരോഗ്യമുള്ള ശരീരത്തിനായി നമ്മൾ ശുചിത്വം പാലിക്കേണ്ടിയിരിക്കുന്നു.
ഒരു ഉത്തമനായ വ്യക്തിയുടെ ഉത്തരവാദിത്വമാണ് ശുചിത്വം. ശുചിത്വത്തിലൂടെ നമുക്ക് പലവിധ രോഗങ്ങളെയും അകറ്റി നിർത്തുവാൻ സാധിക്കും. ശുചിത്വം ഒരു രോഗ പ്രതിരോധവും കൂടിയാണ്. നാം നമ്മുടെ പരിസരങ്ങൾ അടിച്ചു വൃത്തിയാക്കി ഇടേണ്ടതാണ്.
"ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യരുള്ള കാലം " ഇതാണല്ലോ ചൊല്ല്, അതുകൊണ്ട് നാം ചെറുപ്പം മുതൽ ശുചിത്വം ശീലമാക്കേണ്ടതാണ്. ഇതിനോടനുബന്ധിച്ചു എല്ലാ വർഷവും ഗാന്ധി ജയന്തി ദിനത്തിൽ നമ്മൾ വീടും പരിസരവും വൃത്തിയാക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക. മലിന ജലം കെട്ടികിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. അനാവശ്യമായി വളരുന്ന കാടുകൾ വെട്ടിത്തെളിക്കുക. ഇങ്ങനെ നമ്മുക്ക് പരിസരശുചിത്വം പാലിക്കാവുന്നതാണ്.
കേന്ദ്ര സർക്കാർ പദ്ധതിയായ സ്വച്ഛ് ഭാരത് വഴി പൊതു ജനങ്ങൾക്ക്‌ ശുചിമുറികൾ നിർമിച്ചു നൽകികൊണ്ട് ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് പിന്തുണ നൽകുന്നു.
പരിസരശുചിത്വത്തിന്റെ കാര്യത്തിൽ നാം കേരളീയർ ഒന്നായി നിൽക്കണം. അതിനായി ശുചിത്വം പാലിക്കാം.
ശുചിത്വം ഓരോ വ്യക്തികളുടെയും ഉത്തരവാദിത്വമാണ്.

ഗായത്രി എം ജി
5 B സെന്റ് ജോർജ് എച്ച് എസ് മുട്ടാർ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം