സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/2024-25
(സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/2024-25 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Home | 2025-26 |
ദ്വിദിന സഹവാസ ക്യാമ്പ് നടത്തി - 'ഋഷര 2025'
വേളങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി. വിഭാഗം കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് 'ഋഷര 2025' ഫെബ്രുവരി 18,19 തീയതികളിൽ നടത്തി. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി പതാക ഉയർത്തി.പാട്ടുകൾ,കളികൾ, ഇംഗ്ലീഷ് ഗെയിംസ്, നാടൻപാട്ട്, ക്യാമ്പ് ഫയർ,യോഗ, നാടകകളരി എന്നിങ്ങനെ രസകരമായ വിവിധ പരിപാടികൾ കുട്ടികളുടെ മാനസികോല്ലാസത്തിനും വ്യക്തിത്വ വികസനത്തിനുമായി ക്രമീകരിച്ചിരുന്നു. നസീബ ബഷീർ, ചിലമ്പ് ഫോക്‌ലോർ ബാൻഡ്, ഡോ. ആശ ജോസഫ്, നാദിയ എൻ എച്ച്, ശ്രീജിത്ത് കാഞ്ഞിലശ്ശേരി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. പൗരപ്രമുഖർ അഭ്യുദയകാംഷികൾ എന്നിവരുടെ മഹനീയ സാന്നിധ്യം ക്യാമ്പിലുടനീളം ഉണ്ടായിരുന്നു.