Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ദേശീയ ഭാഷയായ ഹിന്ദിയുടെ പ്രാധാന്യം വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഹിന്ദി എഴുതാനും , വായിക്കാനും , സംസാരിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങൾ ശ്രീമതി ചിഞ്ചു ജോസഫിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കുന്നു.ഈ വർഷം ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനം ആരംഭിച്ചു. Up ക്ലാസുകളിലെകുട്ടികൾക്ക് ഹിന്ദിക്കായി പ്രത്യേക പരിശീലനം നൽകുന്നു. ചെയിൻ റീഡിങ് ക്ലാസിൽ നടപ്പാക്കുന്നതിലൂടെ എല്ലാ കുട്ടികൾക്കും വായനയിലുള്ള പങ്കാളിത്തം ഉറപ്പാക്കാൻ സാധിക്കും. അഞ്ചാം ക്ലാസ് മുതൽ പാഠപുസ്തകങ്ങൾക്ക് പുറമേ മാസങ്ങൾ, ആഴ്ചകൾ,ദിവസങ്ങൾ, നിറങ്ങൾ, ചോദ്യ പദങ്ങൾ എന്നിവ കുട്ടികളെ പഠിപ്പിക്കുന്നു ഹിന്ദി പദ്യം ഐസിടി സഹായത്തോടെ കുട്ടികളെ കേൾപ്പിക്കുന്നതിലൂടെ കൃത്യമായ ഉച്ചാരണം പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു self introduction ഹിന്ദിയിൽ പറയാനുള്ള പരിശീലനം അഞ്ചാം ക്ലാസ് മുതൽ നൽകിവരുന്നു. യുപി ക്ലാസ്സിലെ 45 കുട്ടികൾക്ക് സുഗമ ഹിന്ദി പരിശീലനം നൽകി വരുന്നു ഉപജില്ലാ കലാമേളയിൽ ഹിന്ദി പ്രസംഗ മത്സരത്തിൽ റോഷനോ റോയ് ഫസ്റ്റ് A ഗ്രേഡ് നേടി സ്കുളിന് അഭിമാനമായി മാറി.