സെന്റ് ജോൺ യു പി എസ് അഞ്ചാമട/അക്ഷരവൃക്ഷം/ശുചീകരണ വാരം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചീകരണ വാരം

ശുചീകരണ വാരം ഒരു ഗ്രാമത്തിൽ ശുചീകരണ വാരം ഉദ്ഘാടനം ചെയ്യാൻ ഒരു മന്ത്രിയെ വിളിച്ചു.മന്ത്രി തലേ ദിവസം രാത്രി തന്നെ ഗ്രാമത്തിലെത്തി.ഉദ്ഘാടന ദിവസം രാവിലെ മന്ത്രിയെ കാണാനെത്തിയവർ അദ്ദേഹത്തെ അവിടെയെങ്ങും കണ്ടില്ല. അന്വേഷിച്ചപ്പോൾ അദ്ദേഹം ഗ്രാമത്തിലെ തെരുവുകൾ ചൂലുകൊണ്ട് അടിച്ചുവാരി വൃത്തിയാക്കുന്നതാണ് കണ്ടത്. ഇതു കണ്ട ഗ്രാമീണർ ഓരോരുത്തരായി അദ്ദേഹത്തെ സഹായിക്കാൻ ഒപ്പം കൂടി. അതൊരു ഗ്രാമോത്സവം പോലെയായി അങ്ങനെ ഉദ്ഘാടന സമയമായപ്പോഴേക്കും ഗ്രാമം മുഴുവൻ വൃത്തിയായി: പ്രസംഗ മല്ലപ്രവൃത്തിയാണ് പ്രധാനം. വലിയ ആദർശങ്ങൾ പ്രസംഗിക്കുന്നതിനേക്കാൾ പ്രവർത്തിച്ചു കാണിക്കുമ്പോൾ ജനങ്ങൾക്കു എളുപ്പം അവയെ ഉൾക്കൊള്ളുവാൻ സാധിക്കും

എലിസബത്ത് ബി. ആ ർ
6.ബി സെന്റ് ജോൺസ് യുപിഎസ് അഞ്ചാമട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ