സെന്റ് ജോൺ യു പി എസ് അഞ്ചാമട/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗ പ്രതിരോധശേഷിയിൽ നമ്മുടെ ഇന്ത്യ കൈവരിച്ച നേട്ടം അഭിനന്ദനാർഹമാണ്. രോഗങ്ങൾക്കെതിരെ പലവികസിത രാജ്യങ്ങളിലും ഇല്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കുവാനായ് നിരവധി വാക്സിനുകൾ നൽകി വരുന്നുണ്ട്.പോളിയോ , ജ്വരപനി, മലമ്പനി, മഞ്ഞപ്പിത്തം, ടൈഫോയിഡ്, വസൂരി തുടങ്ങിയ രോഗങ്ങളെ നമ്മുടെ പൂമുഖത്തു നിന്നും തുടച്ചു മാറ്റാൻ കർമനിരതമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.ഓരോ കുഞ്ഞിനും ജനിച്ച് ഒരാഴ്ചക്കകം പ്രതിരോധ കുത്തി വയ്പ് നൽകി തുടങ്ങാറുണ്ട്.പല രോഗങ്ങൾക്കു മുള്ള പ്രതിരോധ വാക്സിനേഷനുകൾ കുഞ്ഞുങ്ങളുടെ വയസ്സടിസ്ഥാനമാക്കി നൽകാറുണ്ട്. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ചയാണ് ഇന്നു നാം കാണുന്നത്.നിരവധി ആരോഗ്യ പ്രാവർത്തകർ രാവും പകലുമില്ലാതെ പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗരൂകരായിരിക്കുന്നു. കൊറോണ എന്ന ഈ മഹാമാരിയ്ക്കുള്ള വാക്സിൻ കണ്ടെത്തിയില്ലെങ്കിലും വ്യക്തി ശുചിത്വം പാലിച്ചും, അകലം പാലിച്ചും ആരോഗ്യ പ്രവർത്തകരുടെ മാർഗനിർദേശങ്ങൾ അനുസരിച്ചും ഈ വി പത്തിനെ നമ്മൾ കീഴടക്കും. രോഗ പ്രതിരോധ മേഖലയിൽ ഇന്നത്തെ തലമുറ നേരിടുന്ന വെല്ലുവിളിയാണ് ജീവിത ശൈലീ രോഗങ്ങൾ .പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ വർദ്ദന ആശങ്കാജനകമാണ്. ഇന്നത്തെ ഭക്ഷണക്രമം നമ്മുടെ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. പുകവലിയും മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും പുതുതലമുറയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു .ആരോഗ്യ പ്രദമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ വർദ്ദിപ്പിക്കുന്നു

ചൈതന്യ പി. എസ്
6 ബി സെന്റ് ജോൺസ് യുപിഎസ് അഞ്ചാമട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം