സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/അക്ഷരവൃക്ഷം/ആതുരശുശ്രുഷാരംഗത്തെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ആതുരശുശ്രുഷാ രംഗത്തെ മാലാഖമാർ

സംസ്ഥാനത്തെ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരുടെ ത്യാഗസേവനം നന്ദിവാക്കുകളോടെ വേണം നാം ഓർക്കേണ്ടത്.കോവിഡ്വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ഇവർ നേടുന്ന വിജയങ്ങളാകട്ടെ ആ സമർപ്പിത സേവനത്തിൻറെ ധന്യമായ അടയാളങ്ങൾ.ആതുരസേവനത്തിൻറെ ഹൃദയമന്ത്രവുമായി കോവിഡ് രോഗികൾക്കു കാവലിരിക്കുകയാണ് ആശുപത്രികളിലൊക്കെയും ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും.രോഗിയുടെ നെഞ്ചിലെ മിടിപ്പും സ്വന്തം ജീവൻറെ താളവും ഒന്നുതന്നെയാണെന്നു തിരിച്ചറിയുന്ന ഒട്ടേറെ ഡോക്ടർമാരുടെ പ്രതിബദ്ധത ഈ കോവിഡ് കാലത്തെ നേരിടാൻ നമ്മുക്ക് നൽകുന്ന ആത്മധൈര്യം വലുതാണ്. കോവിഡ് കാലചികിത്സക്കും പരിചരണത്തിനും മുന്നിട്ടിറങ്ങിയ മുഴുവൻ ആരോഗ്യപ്രവർത്തകരും കേരളത്തിന് അഭിമാനമാണ്.ഇവരുടെ കരുതലും ശ്രദ്ധയും തന്നെയാണ് കോവിഡിനെതിരെയുള്ള നമ്മുടെ ഏറ്റവും മൂർച്ചയുള്ള ആയുധം.ഓരോ നിമിഷവും രോഗഭീഷണിയെ അഭിമുഖീകരിക്കുന്ന ഇവരെ ജാഗ്രതയോടെ സംരക്ഷിക്കേണ്ടത് സർക്കാരിൻറെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. ദൈവത്തെകുറിച്ചു പറയാനാവശ്യപ്പെട്ടപ്പോൾ സ്വയം പൂവിട്ട മരത്തെ കുറിച്ച് എഴുതിയിട്ടുണ്ട് ഗ്രീക്ക് ചിന്തകനും എഴുതുകരനുമായ "നിക്കോസ് കസൻദ്സാക്കിസ്".ഈ രോഗകാലത്തു നന്മയെക്കുറിച്ചും കരുതലിനെയും കുറിച്ച് പറയാൻ ആവശ്യപ്പെട്ടപ്പോൾ പൂവിടുന്ന ആയിരകണക്കിന് പൂമരങ്ങളെ കാണുകയാണിപ്പോൾ കേരളം.സമർപ്പണത്തിന്റെ ഈ പൂവിടലുകൾ നമ്മുക്ക് തരുന്ന ആത്മധൈര്യം ചെറുതല്ല.

അൽഫോൻസാ കെ ദേവസ്യ
9A സെൻറ്‌ ജോൺ എൻ എച് എസ് എസ് കൊഴുവനാൽ
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം