സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/തിരിച്ചുപോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുപോക്ക്

കാടാകും വീടതിൽ വലവിരിച്ചിട്ടവർ
പുളളിമാനാകും എന്നെയീ കൂട്ടിലാക്കി
മൃഗശാലയെന്നൊരു പേരു നൽകി
കാടിന്റെ മക്കളെ തടവിലിട്ടു
പണമെന്ന മായാപ്രപഞ്ചമൊരുക്കുവാൻ
പലതന്ത്രം മെനയുന്നതു കുടിലബുദ്ധി
കാഴ്ചവസ്തുക്കളായി ഞങ്ങൾ മാറവേ
കരയുവാൻ ഇനിയില്ല ത്രാണിയൊട്ടും
ഒരുനാളിലാരവം എല്ലാം നിലയ്ക്കുന്നു
നോ എൻ‍ഡ്രി ബോർഡുകൾ എങ്ങും നിറയുന്നു
താഴുകൾ വീണതാം കൂറ്റൻ കവാടങ്ങൾ
ശ്മശാന മൂകത എങ്ങും പരത്തുന്നു
കൊറോണ എന്നൊരു കുഞ്ഞൻ വൈറസിൽ
നിശ്ചലമാകുന്നു ലോകചലനങ്ങൾ
സൃഷ്ടിയിൽ ഉത്തമൻ എന്നു നടിച്ചൊരു
മാനവ വദനങ്ങളി‍ ഭീതിയാ. നിറയുന്നു
നോക്കുവാൻ ആളില്ല കാണുവാൻ ആളില്ല
പട്ടിണിക്കൂട്ടിലെ കോലങ്ങളായ് ഞങ്ങൾ
അന്നൊരു നാളിൽ ഉയരുന്നു കല്പന
കാടിന്റെ മക്കളെ കാട്ടിലെത്തിച്ചിടൂ
ഇന്നെന്റെ ഹൃദയത്തിൽ പൂത്തിരി കത്തുന്നു
അമ്മതൻ സ്നേഹം എന്നെ പുണരുന്നു
കാടാകും വീട്ടിൽ ഞാൻ ഓടിക്കളിക്കുന്നു
കണ്ണീരിൻ ഉപ്പതു പാഴ് കഥയാകുന്നു
ഭൂമിതൻ മക്കൾ ഒരുപോലെ എന്നുളള
സത്യം മറന്നതാം മാനവജാതിക്ക്
ഓർമ്മപ്പെടുത്തലായ് എത്തിയ പടുകാലം
കൈവിട്ട നന്മകൾ തിരയുവാൻ ഉതകട്ടെ



ജോ ജേക്കബ് ജോർജ്
എട്ട് ബി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത