സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി/അക്ഷരവൃക്ഷം/ കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
Covid19

COVID -19 (CORONA) ആത്മകഥ എന്റെ പേര് Covid - 19.കൊറോണ വൈറസ് ഇനത്തിൽപ്പെട്ട ഞാൻ ഇന്ന് ലോകം മുഴുവൻ അറിയപ്പടുന്ന വൈറസാണ് .എന്റെ ജനനം ചൈനയിലെ വുഹാനിലാണ് .ഇന്ന് ഇപ്പോൾ ഞാൻ ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട് .ചൈനയിൽ 2002-03 കാലഘട്ടത്തിൽ 776 പേരുടെ മരണത്തിന് ഇടയാക്കിയ സാർസും ,2012-ൽ സൌദി അറേബ്യയിൽ 858 പേരുടെ ജീവൻ നശിപ്പിച്ച മേഴ്സും എന്റെ സഹോദരങ്ങളാണ് .ഞങ്ങൾ മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും,പക്ഷികളിലും പ്രവേശിക്കാറുണ്ട് ഏതാണ്ട് അമ്പതൊളം അഗങ്ങളുണ്ട് ഞങ്ങൾ .ഇതിൽ വവ്വാലുകളിലാണ് കൂടുതലും .ഇതിൽ തന്നെ ആറു കൂട്ടരാണ് മനുഷ്യരെ അക്രമിക്കുന്നതും . എന്നാൽCovid-19 എന്ന ഞാൻ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ആണ്.മനുഷ്യരിൽ നിന്ന് മനുഷരിലേക്ക് അതിവേഗം പടരാൻ ഞങ്ങൾക്ക് സാധിക്കും .ശരീരത്തിൽ പ്രവേശിച്ചാൽ ശരീരത്തിലെ കോശങ്ങളിലെ സ്വാഭാവിക ഉൽപാദന സംവിധാനത്തെ ഉപയോഗിച്ച് കോശവിഭജനം നടത്തി ഞങ്ങൾ പെറ്റു പെരുകുകയും ഇതിനിടെ ചെറിയ വ്യതിയാനങ്ങളിലൂടെ ജനിതകമാറ്റം വന്ന് മറ്റ് മനുഷ്യ ശരീരത്തിലേക്ക് വ്യാപിക്കുന്നു . ഇതുകൊണ്ടാണ് ഞങ്ങളെ കണ്ടെത്താനും മരുന്നുകൾ ഫലിക്കാത്തതിനും കാരണം തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തേക്കു തെറിക്കുന്ന ശരീര സ്രവങ്ങളിൽ നിന്ന് സ്പർശനത്തിലൂടെ ഞങ്ങൾക്ക് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പോകാനാകും. ഒരു സ്ഥലത്തോ വസ്തുവിലോ 2 ദിവസം വരെ ഞങ്ങൾക്ക് ജീവിക്കാനാവും. ഞങ്ങൾ ഉള്ള ആളിനെയോ വസ്തുക്കളിലോ സ്പർശിച്ച കൈ കൊണ്ട് മൂക്കിലോ കണ്ണിലോ വായിലോ തൊട്ടാലും മറ്റൊരാളിലേക്ക് എളുപ്പം കടക്കാം. ശരീരത്തിൽ കടന്നാൽ ശ്വാസകോശ നാളിയെയാണ് ഞങ്ങൾ അക്രമിക്കുക. മൂക്കൊലിപ്പ്, ചുമ, പനി, തൊണ്ടവേദന, തലവേദന ഞങ്ങൾ വന്നതിന്റെ ലക്ഷണങ്ങൾ .പ്രതിരോധശേഷി കുറഞ്ഞവരിലും പ്രത്യേകിച്ച് പ്രായമായവരിലും, മറ്റ് വലിയ രോഗം ബാധിച്ചവരിലും ,ചെറിയ കുട്ടിക്കളിലും ഞങ്ങൾ പിടിമുറുക്കും . ഞങ്ങൾ ഒരു ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രണ്ടോ ,നാലോ ദിവസം വരെ പനി, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന, ക്ഷീണം എന്നിവ ഉണ്ടാക്കും ഞങ്ങൾക്കെതിരെയുള്ള മരുന്നുകളൊന്നും തന്നെ മനുഷ്യൻ കണ്ടെത്തിയിട്ടില്ല എങ്കിലും ഞങ്ങളുടെ വ്യാപനത്തെ തടയാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്! എനിക്കറിയാം അതിശക്തനായ ,ബുദ്ധിമാനായ മനുഷ്യർ എന്നെ കൊല്ലാനുള്ള മരുന്ന് അവൻ കണ്ടെത്തുമെന്ന്! എന്നെ പ്രതിരോധിക്കാനുള്ള വഴികൾ 1 പരിസര ശുചിത്വം, വ്യക്തി ശുചിത്വം പാലിക്കുക 2.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കെന്റെങ്കിലും കഴുകുക (ഇടക്കിടെ ) 3. തുമ്മുമ്പോഴും ,ചുമക്കുമ്പോഴും മൂക്കും വായും തുവാല (മാസ്ക്) ഉപയോഗിച്ച് മൂടുക 4. പനി, ജലദോഷം ഉള്ളവരോട് ഇടപഴകരുത് 5. കൈ കൊടുക്കൽ ,മുതലായവ ഒഴിവാക്കി തൊഴുതു കൊണ്ട് നമസ്തേ പറയുക 6. പുറത്തു പോയി വന്നാൽ കൈമുഖം കാൽ സോപ്പിട്ട് കഴുകുകയോ ,കുളിക്കുകയോ ചെയ്യണം 7. പൊതു യിടങ്ങളിൽ സാമൂഹിക അകലം പാലിക്കുക COVID - 19 (CORONA )

നവനീതകൃഷ്ണൻ വി.വി
4 സെന്റ് ജോൺസ് എൽ.പി .സ്കൂൾ മനപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ