സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/പരിസര ശുചീകരണത്തിന്റെ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചീകരണത്തിന്റെ ആവശ്യകത

ആധുനികലോകം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരിക്കുകയാണ്.എന്നാൽ ശാസ്ത്രസാങ്കേതികവിദ്യകളുടെ പിൻബലത്തോടെ മുന്നേറിയ മനുഷ്യൻ വലിയ കെടുതികൾക്കും രോഗങ്ങൾക്കും മുമ്പിൽ നിരായുധനായി പകച്ചുനിൽക്കുകയാണ് ഇന്ന് ശുചീകരണത്തിന്റെ അഭാവമാണ് പല രോഗങ്ങൾക്കും കാരണം .രോഗത്തിനല്ല, രോഗം വരാതിരിക്കാനാണ് ചികത്സ വേണ്ടത്. ഇതിൽ പ്രധാനംപരിസര ശുചിത്വമാണ്.

പരിസര ശുചിത്വമില്ലാതെ ഒരിക്കലുംആരോഗ്യ പരിപാലനം സാധിക്കുകയില്ല. ആരോഗ്യമുള്ള ഒരു ജനത ഇല്ലെങ്കിൽ രാഷ്ട്രപുരഗതി സാധിക്കുകയില്ല. അതിനാൽതന്നെ ആരോഗ്യസംരക്ഷത്തിന് നമ്മുടെ പ്രകൃതിയുടെ ശുദ്ധത നിലനിർത്തണം. ആധുനികമനുഷ്യൻ തന്റെ സ്വാർത്ഥ മോഹത്താൽ പ്രകൃതിയേയും അതിന്റെ ആവാസവ്യവസ്ഥയേയും അ‍ശുദ്ധമാക്കി. അങ്ങനെ പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റി.പ്രകൃതിയെ അശുദ്ധമാക്കുന്ന മനുഷ്യന്റെ സ്വാർത്ഥതയുടെ ഫലമാണ് അവന് നിയന്ത്രിക്കാൻ കഴിയാത്ത രോഗപീഡകൾ.

പെട്രോളും, ഡീസലും പോലുള്ള ജൈവ ഇന്ധനങ്ങളുടെ പ്രവർത്തനം മൂലം അന്തരീക്ഷത്തിലെത്തുന്ന കാർബൺ ഡൈ ഓക്സൈഡും മറ്റ് മാരകവസ്തുക്കളും ആഗോളതാപനത്തിന് കാരണമാകുന്നു. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ എറ്റു വാങ്ങുന്ന പുഴ ഇന്ന് മലിനമാണ്. ശുദ്ധമായ കുടിവെള്ളത്തിൽപോലും ഇന്ന് അഴുക്കുപുരളുകയാണ്.

പരിസ്ഥിതിയുടെ പരിപാലനം തന്റെ നിലനിൽപ്പിന് ആവശ്യമാണെന്ന തിരിച്ചറിവ് നഷ്ടപ്പെട്ട മനുഷ്യൻ സ്വന്തം ജീവന് തന്നെ ഭീക്ഷണിയാണ്.മനുഷ്യൻ തന്റെ അധമകർത്തവ്യങ്ങൾ വെടിഞ്ഞ് സ്വന്തം ജീവന്റെ നിലനിൽപ്പിന് ആധാരമായ പ്രകൃതിയെ സംരക്ഷിക്കണം.

അനൂപാ സേണി
9 A സെന്റ് ജോൺസ് ഹൈസ്കൂൾ കുറുമണ്ണ്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം