സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം-1

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി എന്ന വാക്ക് നമ്മുടെ മാധ്യമങ്ങളിൽ ഇന്ന് ധാരാളമായി കടന്നു വരുന്നു .പരിസ്ഥിതിക്ക് എന്തൊക്കെയോ കുറവുകൾ സംഭവിച്ചുകഴിഞ്ഞു എന്നർത്ഥം. പരിസ്ഥിതി സംരക്ഷണത്തിൽ പ്രാദേശിക സ്ഥാപനങ്ങൾ മുതൽ ഐക്യരാഷ്ട്ര സംഘടന വരെ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങി. എന്താണ് പരിസ്ഥിതി എന്ന ചോദ്യത്തിന്, "മനുഷ്യജീവിതത്തിനെ നിയന്ത്രിക്കുന്ന ജലം വായു മണ്ണ് ജീവജാലങ്ങൾ- പരസ്പരപൂരകവും സങ്കീർണ്ണവുമായ ബന്ധങ്ങളുടെ വിജയമാണ് പരിസ്ഥിതി "എന്ന ഉത്തരം പറയാം. പ്രകൃതിയുടെ നിലനിൽപിന് പരിസ്ഥിതി സംരക്ഷിക്കപ്പെടണം. മനുഷ്യന്റെയോ ,പ്രപഞ്ച ശക്തിയുടെയോ പ്രവർത്തനംമൂലം പ്രകൃതി ക്ഷോഭം ഉണ്ടാകുമ്പോൾ പരിസ്ഥിതിക്കു നാശം സംഭവിക്കുന്നു.

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യ മില്ലാത്ത ജീവിതം നരക തുല്യമായിരിക്കും.ആരോഗ്യപൂർണമായ ആയുസ്സ് ആണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നതും.എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ആണിത്: രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിൽക്കുന്നതിന് പരമപ്രധാനമായ പങ്കുവഹിക്കുന്നത് പരിസരശുചീകരണമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ ഇവയെ ഇല്ലാതാക്കുക- അതാണ് ആവശ്യം. ഒരു വ്യക്തി, വീട് , പരിസരം ,ഗ്രാമം, നാട് എന്നിങ്ങനെ ശൂചികരണത്തിന്റെ മേഖലകൾ വിപുലമാണ്.

പരിസ്ഥിതി സംരക്ഷണം ഒരു ശാസ്ത്രമാണ്. അതിലുപരി അത് ഒരു ജീവിത സിദ്ധാന്തവും ദർശനവും ആണ്. നിങ്ങൾ ഒരു പരിസ്ഥിതി പ്രവർത്തകൻ ആകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം തന്നെ പരിസ്ഥിതിക്കിണങ്ങിയ ഒരു ജീവിതശൈലി സ്വന്തമാക്കുക. ഒരു ശലഭം പൂവിന്റെ ദളങ്ങളേയോ , കേസരങ്ങളെയോ നശിപ്പിക്കാതെ തേൻ നുകരുന്നതു പോലെ ആവശ്യമുള്ളത് മാത്രം സ്വീകരിക്കാൻ നാം പഠിക്കണം. അതേ, പ്രകൃതിയുടെ രോഗമായ ഇന്നത്തെ അവസ്ഥയിൽ നിന്ന് പരിസ്ഥിതി സംരക്ഷിക്കാൻ എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു.

ചത്ത ഒരു എലിയിൽ നിന്നാണ് ഈ കഥ തുടങ്ങുന്നത്. അധികം താമസിക്കാതെ കണ്ടെത്തിയ ആൾ മരിക്കുന്നു. അയാളെ ചികിത്സിച്ച ഡോക്ടർ ബർണാഡ് റീക്സാണ് നഗരത്തിൽ ബാധിച്ചിരുന്ന അസുഖം പ്ലേഗാണെന്ന് ആദ്യമായി സംശയിക്കുന്നതും പറയുന്നതും. എന്നാൽ, അധികൃതർക്ക് അത് സ്വീകാര്യമായിരുന്നില്ല. അതിന് പല മരണങ്ങൾ കൂടി കഴിയേണ്ടിവന്നു.കോവിഡിൻറെ ആദ്യനാളുകളിൽ ചൈനയിലെ വുഹാനിൽ, അവിടത്തെ അധികൃതർ കോവിഡിനെ അംഗീകരിക്കാത്തതിനെക്കുറിച്ചുള്ള പത്ര റിപ്പോർട്ടുകളുമായി ഈ സംഭവത്തിൽ ഉള്ള സാമ്യം യാദൃച്ഛികമയിരിക്കാം.

ആൽബർ കമ്മ്യൂവിന്റെ 'ദ് പ്ലേഗ്'എന്ന നോവലിൽ പ്ലേഗ് എന്ന രോഗത്തെക്കാൾ കൂടുതൽ അത് സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.അൽജിറിലെ ഒറാൻ എന്ന പട്ടണത്തിൽ 1940കളിൽ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച പ്ലേഗിനെക്കുറിച്ചാണ് നോവൽ. ആ പട്ടണം ഉള്ളതാണ്, പക്ഷേ പ്ലേഗ് സാങ്കൽപ്പികം ആയിരുന്നു. അവിടെ പ്ലേഗ് ഉണ്ടായത് പഴയ കാലത്താണ്.

കോവിഡ് പ്രതിരോധത്തിലെ ഏറ്റവും വലിയ വിലങ്ങുതടി മനുഷ്യ പ്രകൃതിയാണ് .കൂട്ടം കൂട്ടുക എന്നതാണ് മനുഷ്യന്റെ സഹജവാസന. എന്നാൽ കോവിഡ് കാലത്തു പാലിക്കേണ്ടതോ, ഏകാന്തതയും ശാരീരിക അകലവും. ഇസ്രായേൽ ചരിത്രകാരനായ യുവാൽ നോഹ ഹരാരിയുടെ ഏറെ പ്രസിദ്ധമായ ഗ്രന്ഥം 'സാപിയൻസ്: മാനവരാശിയുടെ ഒരു ലഘുചരിത്രം' മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട വാദം ഇങ്ങനെയാണ്. മനുഷ്യർക്ക് ലോകത്തിനുമേൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞത് മറ്റൊരു ജീവിക്കുമില്ലാത്ത ഒരു കഴിവ് സാപിയൻസിന് ഉള്ളതിനാലാണ്. അവർക്ക് പല രീതിയിലും ഫലപ്രദമായി കൂട്ടം കൂട്ടാൻ കഴിയും. കോവിഡ് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ആവശ്യപ്പെടുന്ന ഈ വിഷമസന്ധിയിൽ രോഗപ്രതിരോധത്തിലുളള കർമ്മ പരിപാടികൾ നമുക്ക് ആവിഷ്ക്കരിച്ച് നടപ്പിലാക്കാം. വീട് വിട്ട് പുറത്തിറങ്ങരുതെന്നും, സാമൂഹ്യ അകലം പാലിക്കണമെന്നുളള നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് മറികടക്കാം. എല്ലാറ്റിനുമുപരി ഭയവും, ആശങ്കയും,വിഷാദവും അകറ്റി ധൈര്യം സംഭരിക്കുകയും പരസ്പരം താങ്ങാവുകയുമാണ് ഈ സമയത്ത് നാം ചെയ്യേണ്ടത്. വൈദ്യനും വൈദ്യവും സമൂഹത്തിന്റെ സൃഷ്ടിയാണെന്ന് ഓർമിച്ച് കർമനിരതരാകാം.രോഗഭീതി ഒഴിഞ്ഞ നല്ല നാളെയ്ക്കായി നമുക്ക് ഒരുമിച്ചു നീങ്ങാം.
ഓർമ്മിക്കുക പരിസ്ഥിതി സംരക്ഷണം പ്രാർത്ഥനയാണ്,ഈശ്വര പൂജയാണ് .

ആൽബിൻ സാജൻ
7 എ സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം