സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്
സ്കൗട്ട് മാസ്റ്റർ : ശ്രീ.ബിനേഷ് കെ സി.
ഗൈഡ് ക്യാപ്റ്റൻ : ശ്രീമതി. സെലിൻ ജോസഫ്,
ശ്രീമതി. മേരി എം പി, ശ്രീമതി. ബിന്ദു കെ പി
സ്കൗട്ട് അംഗങ്ങളുടെ എണ്ണം: 32
രാജ്യപുരസ്കാർ എഴുതിയ വിദ്യാർത്ഥികൾ :8
ഗൈഡ് അംഗങ്ങളുടെ എണ്ണം: 92
രാജ്യപുരസ്കാർ എഴുതിയ വിദ്യാർത്ഥികൾ :34
അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ വിജയിപ്പിക്കുവാനുള്ള കർമ്മപദ്ധതികൾ 2022 മെയ് മാസം തന്നെ തയ്യാറാക്കി. സി.ഒ.എച്ച് കൂടി തയ്യാറാക്കിയ പദ്ധതി പ്രകാരം ഓരോ പ്രോട്ടോകോളിനും സ്കൂളിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്കായി നൽകി. സ്വന്തം വീട്ടുവളപ്പിൽ സ്വയം പച്ചക്കറി ചെയ്യുവാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും അതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും നല്ല കർഷകരായ കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു.പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകുകയും അതിന്റെ സംരക്ഷണ ചുമതല നൽകുകയും ചെയ്തു. കുട്ടികളുടെ നേതൃത്വവാസന വളർത്താൻ മൂന്നുദിവസത്തെ സഹവാസ ക്യാമ്പ് സ്കൂളിൽ വച്ച് നടത്തി, കുട്ടികളിൽ ലീഡർഷിപ്പ് ക്വാളിറ്റി വളർത്തിയെടുക്കേണ്ടുന്ന പ്രവർത്തനങ്ങളൊക്കെ ആ ക്യാമ്പിനകത്തുണ്ടായിരുന്നു. വിദ്യാലയത്തിൽ നടക്കുന്ന എല്ലാ പ്രോഗ്രാമുകളിലും സന്നദ്ധ സേവകരായി നമ്മുടെ സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ മുന്നിൽ തന്നെ എന്നും ഉണ്ടായിരുന്നു. ആഴ്ചയിൽ ഒരിക്കൽ സ്കൂളിൽ യൂണിഫോം ധരിച്ച് വരികയും ശുചീകരണ പ്രവർത്തനങ്ങൾ അടക്കം വിദ്യാലയത്തിന്റെ അച്ചടക്കവുമായിബന്ധപ്പെട്ട വിവിധ മേഖലകളിൽ നേതൃനിരയിലാണ് ഇന്നും സ്കൗട്ട് & ഗൈഡ് അംഗങ്ങൾ.