സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്കൃത കൗൺസിൽ

കൺവീനർ : ശ്രീ.ശ്രീഹരി.കെ.ജി

2022-2023 അധ്യയന വർഷത്തെ സംസ്കൃത കൗൺസിലിന്റെ നേതൃത്വരൂപീകരണം ജൂൺ 20 തീങ്കളാഴ്ച നടന്നു. പ്രസ്തുത  യോഗത്തിൽ ഹെഡ്മാസ്റ്റർ തോമസ് വി വി പ്രസിഡന്റ്‌. സംസ്കൃത അധ്യാപകൻ ശ്രീഹരി കെ ജി സെക്രട്ടറി. അനന്യനന്ദ കെ (10 A) ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ ചുമതലകൾ നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളായി എട്ടാംതരം തൊട്ട് പത്താംതരം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് രൂപീകരിച്ചു.

പ്രവർത്തനങ്ങൾ

  • ജൂലൈ നാലിന്  എക്സിക്യൂട്ടീവ് അംഗങ്ങളെ വിളിച്ചുകൊണ്ട് 2022-23 അധ്യയന വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾആലോചിക്കുകയുണ്ടായി. വൈഖരി എന്ന നാമകരണത്തോടുകൂടിയ ക്ലബ്ബ് രൂപീകരിക്കുവാൻ തീരുമാനമായി.
  • പ്രതിവാര പരിപാടി എന്ന രീതിയിൽ വാക് വർദ്ധിനി സഭയ്ക്ക് രൂപീകരണം നൽകി.
  • ഓഗസ്റ്റ് 10 ന് ഇരിട്ടി ബിആർസിയിൽ വച്ച് നടന്ന ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ സബ്ജില്ലാതല രാമായണ പ്രശ്നോത്തരി മത്സരത്തിൽ നമ്മുടെ സ്കൂളിന് വിജയം കരസ്ഥമാക്കാൻ സാധിച്ചു.
  • ഓഗസ്റ്റ് 16 ന് കൂത്തുപറമ്പ് BRC- യിൽ വച്ച് നടന്ന ജില്ലാതല മത്സരത്തിൽ നമ്മുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മത്സരാർത്ഥികൾക്ക് മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുവാനും രണ്ടാം സ്ഥാനം നേടുവാനും സാധിച്ചു.
  • ഒന്നാം പാദവാർഷിക പരീക്ഷയ്ക്ക് മുന്നോടിയായി വഴിതെളിച്ചം എന്ന പേരോടു കൂടി മാതൃകാ പരീക്ഷയും ചോദ്യപേപ്പർ പരിചയവും  ഐസിടിയുടെ സഹായത്തോടെ ചെയ്തു.
  • മണത്തണ ഗവൺമെന്റ് ഹയർ സെക്കൻണ്ടറി സ്കൂളിൽ വച്ച് നടന്ന ഇരിട്ടി സബ്ജില്ലാ സംസ്കൃതോത്സവത്തിൽ നിലവാരമുള്ള പരിപാടികൾ കാഴ്ചവെക്കുവാൻ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു. സബ്ജില്ലയിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുവാനും രണ്ട് ഐറ്റങ്ങൾക്ക് ജില്ലാതലത്തിലേക്ക് പോകുവാനുള്ള അവസരം ലഭിക്കുകയും ചെയ്തു. 16 മത്സരയിനങ്ങളിലായി 21 വിദ്യാർത്ഥികളാണ് സബ്ജില്ലാതല സംസ്കൃതോത്സവത്തിൽ പങ്കെടുത്തത്. 14 വ്യക്തിഗത ഇനങ്ങളും രണ്ട് ഗ്രൂപ്പ് ഇനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
  • 13 ഇനങ്ങളിൽ എ ഗ്രേഡും, രണ്ടിനങ്ങളിൽ ബി ഗ്രേഡും, ഒന്നിൽ സീ ഗ്രേഡും നേടിയെടുക്കുവാൻ സാധിച്ചു.
  • റവന്യൂ ജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയവർസ്വാതിക ഇ
  • സമസ്യാപൂരണം എ ഗ്രേഡ് 5 സ്ഥാനം
  • പാഠകം എ ഗ്രേഡ് നാലാം സ്ഥാനം