സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ലൈബ്രറി.വിപുലമായ പുസ്തക ശേഖരമുള്ള ഗ്രന്ഥശാലയും  വായനാമുറിയും അടുക്കും ചിട്ടയുമുള്ള പുസ്തകവിതരണ സമ്പ്രദായവും ഈ സ്കൂൾ ലൈബ്രറിയെ വേറിട്ടതാകുന്നു. ഹെഡ്മാസ്റ്റർ ചെയർമാനും, പിടിഎ പ്രസിഡണ്ട്, അധ്യാപക പ്രതിനിധികൾ, ക്ലാസ് ലൈബ്രേറിയന്മാർ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളുമായിട്ടുള്ള 41 ലൈബ്രറി കൗൺസിൽ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റവിധം നടത്തിക്കൊണ്ടു പോകാൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ക്ലാസ് ലൈബ്രറിയുടെ നേതൃത്വത്തിൽ വർഷം മുഴുവൻ വിദ്യാർഥികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യപ്പെടുന്നു. വായിക്കുന്ന പുസ്തകങ്ങളുടെ നോട്ട് തയ്യാറാക്കി ലൈബ്രേറിയനെ  ഏൽപ്പിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും മികച്ച ആസ്വാദനക്കുറിപ്പുകൾ ശേഖരിച്ച് വർഷാവസാനം സമ്മാനങ്ങൾ നൽകിവരുന്നു.

ഈ വർഷത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ

  • ആസ്വാദനക്കുറിപ്പുകൾ ശേഖരിച്ചു. മികച്ച ആസ്വാദനക്കുറിപ്പിന് സമ്മാനം നൽകി.
  • ·ഡിജിറ്റലൈസ്ഡ്  സ്കൂൾ ലൈബ്രറി നിർമ്മിക്കുന്നതിനുള്ള ആരംഭം കുറിച്ചു, പൂർണ്ണമായിട്ടില്ല.
  • ·റഫറൻസ് ഗ്രന്ഥങ്ങളും ശബ്ദതാരാവലിയും സർവ്വ വിജ്ഞാന കോശവും ഒക്കെ വായിച്ച് കുറിപ്പുകൾ എഴുതു വാനുള്ള സൗകര്യം ലൈബ്രറിയിൽ തന്നെ ഒരുക്കി.
  • ·ഡെയിലി വിസിറ്റിംഗ് രജിസ്റ്റർ സമ്പ്രദായം കൊണ്ടുവന്നു   പ്രത്യേകമായ ഒരു റീഡിങ് റൂം കുട്ടികൾക്കുണ്ടോ? ഉണ്ട്.  ശബ്ദതാരാവലി, സർവജ്ഞാനകോശം, മറ്റ് റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ പരിശോധിക്കുവാനും കുറിപ്പ് തയ്യാറാക്കുവാനും ലൈബ്രറിയിൽ തന്നെ സൗകര്യമുണ്ട്. സ്കൂളിൽ വരുത്തുന്ന പത്രങ്ങളുടെ എണ്ണം പേര്?
    16 ദീപിക പത്രം, 12 മാതൃഭൂമി, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ,ഗ്രന്ഥാലോകം, ഭാഷാപോഷണി
  • ·സ്കൂളിൽ വരുത്തുന്ന മറ്റു പ്രസിദ്ധീകരണങ്ങൾ എന്തെല്ലാം? മാതൃഭൂമി ആഴ്ച പതിപ്പ്, ഗ്രന്ഥാലോകം , ഭാഷാപോഷിണി