സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
                ഒരാഴ്ച്ചയിലേറെയായി കാക്കകളുടെ ശബ്ദം കേട്ടാണ് ഞാൻ ഉണരുന്നത്.കാക്കകുടുംബം കുഞ്ഞുങ്ങളെ പറക്കാൻ പഠിപ്പിക്കുന്നതാണ്.മൂന്ന് കുഞ്ഞുങ്ങളുണ്ട്.തളളകാക്ക അതീവശ്രദ്ധയോടെ ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേയ്ക്ക് പറക്കാൻ പ്രേരിപ്പിക്കുന്നു.അവ ഒരു വിധം നന്നായി പറക്കാൻ പഠിച്ചുകഴിഞ്ഞു.എങ്കിലും അമ്മ കാക്കയും അച്ഛൻ കാക്കയും ജാഗ്രത കൈവിട്ടില്ല.ഇടക്കിടെ കുഞ്ഞുങ്ങൾക്ക് എന്തൊക്കെയോ തീറ്റ കൊക്കിൽ വച്ചു കൊടുക്കുന്നുണ്ട്.
                       നിരത്തൽ വാഹനങ്ങളുടെ ശബ്ദമോ പുക മലിനീകരണമോ ഇല്ല.പുറത്തറങ്ങിയാൽ മാലിന്യങ്ങളോ  മത്സ്യമാംസാവശിഷ്ടങ്ങളോ കാണാൻ ഇല്ല. കുന്നിടിക്കലോ നിലം നികത്തലോ നടത്തുന്ന യന്ത്രങ്ങളുടെ കൈകൾ കാണാൻ ഇല്ല. മത രാഷ്ട്രിയ സംഘടനകളുടെ ശബ്ഗ കോലാഹലങ്ങളില്ല. ജനങ്ങൾ അനാവശ്യ കാര്യങ്ങളിൽ മുഴുകാതെ സ്വന്തം കാര്യങ്ങളുമായി കഴിഞ്ഞു കൂടുന്നു.

പുതുമഴയിൽ കുതിർന്ന ഭൂമിയിൽ സസ്യ ലതാദികൾ പുതു തളിരുകളും പൂക്കളുമായി ചിരിച്ചുല്ലസിച്ച് നിൽക്കുന്നു.പൂമ്പാറ്റകളും തേനീച്ചകളും വണ്ടുകളോടൊപ്പം പൂക്കളിൽ നിന്ന് തേൻ നുകരുന്നു.

         			പ്രക്രതി എത്ര മനോഹരിയാണ്.മനുഷ്യരുടെ അനാവശ്യ ഇടപെടലുകളാണ് പ്രക്രതിയുടെ തനതു ഭംഗി നശിപ്പിക്കുന്നത്.പ്രക്രതി സൗന്ദ്യവും ശുദ്ധിയുമ നിലനിർത്തുവാൻ മനുഷ്യർ ഒന്നും ചെയ്യേണ്ടതില്ല,മറിച്ച്  പ്രകൃതിക്ക് ദോഷകരമായ കാര്യങ്ങൾ ചെയ്യാതിരുന്നാൽ മതി എന്ന് ഈ കൊറോണ കാലം നമ്മെ പഠിപ്പിക്കുന്നു.
ഒലീവിയ ജേക്കബ് കെ
8 D സെൻറ് ജോസഫ്സ് ഹൈസ്കൂൾ കുന്നോത്ത്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം