സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/ ശുചിത്വവും രോഗപ്രതിരോധശേഷിയും
ശുചിത്വവും രോഗപ്രതിരോധശേഷിയും
നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊറോണ എന്ന് പറയുന്ന മഹാമാരി. ഈ രോഗത്തെ നാം വളരെ ജാഗ്രതയോടെ പ്രതിരോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിൽ ഏറ്റവും പ്രധാനം ശുചിത്വം പാലിക്കുക എന്നുള്ളതാണ്. പരിസരശുചിത്വവും വ്യക്തിശുചിത്വവും വളരെ അത്യാവശ്യമാണ്. നാം മറ്റുള്ളവരുമായി ധാരാളം ഇടപെടാറുണ്ട്. അപ്പോൾ നമ്മിലുള്ള രോഗം അവരിലേക്ക് പകരുവാനും അവരിലുള്ള രോഗം നമ്മിലേക്ക് പകരുവാനും ഇടയാകുന്നു. അതിനാൽ എന്തെങ്കിലും രോഗങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പോവുകയും വേണ്ട മരുന്നുകൾ കഴിക്കുകയും ചെയ്യുക. രോഗാവസ്ഥകളിൽ മറ്റുള്ളവരുമായി ബന്ധപ്പെടാതെ നമ്മുടെ ഭവനങ്ങളിൽ ആയിരിക്കാൻ വളരെ ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വത്തിൽ ഏറ്റവും പ്രധാനം കൈകൾ വൃത്തിയായി കഴുകുക എന്നതാണ്. ഇടയ്ക്ക് ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക വഴി സ്പർശനത്തിലൂടെ ഉള്ള രോഗബാധ തടയാൻ സാധിക്കും. കണ്ണ് മൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ കൈകൾ സ്പർശിക്കരുത്.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം