സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ മഹാമാരിയായ കൊറോണ എന്ന വൈറസ് പടർന്ന് പന്തലിച്ചിരിക്കുകയാണ്. ഈ മഹാമാരിയെ ചെറുക്കാൻ ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങൾ പോലും വിറങ്ങലിച്ചിരിക്കുകയാണ്. ലോകത്താകെ ഒരു ലക്ഷത്തോളം ആളുകൾ മരിച്ചു കഴിഞ്ഞു. നമ്മുടെ രാജ്യമായ ഭാരതത്തിലും ഈ രോഗം എത്തുകയുണ്ടായി. ഇന്ന് ഇരുന്നൂറോളം പേർ രാജ്യത്ത് മരണമടഞ്ഞിട്ടുണ്ട്. നമ്മുടെ നാടായ കേരളത്തിൽ മൂന്നു പേർ മരണമടഞ്ഞു. ലക്ഷക്കണക്കിന് ആളുകൾ നീരീക്ഷണത്തിലാണ് . ഇതു വരെ 364 പേർക്കോളം ഈ രോഗം സ്ഥിരികരിച്ച് ചികിത്സയിലാണ്. നമ്മുടെ മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പിെൻറയും സേവനം പ്രശംസനീയമാണ്. ഈ അടിയന്തര സാഹചര്യത്തിൽ നമ്മുടെ രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനുവേണ്ട മുൻകരുതലുകൾ എന്ന നിലയ്ക്ക് നമ്മൾ ഓരോരുത്തരും ബോധവാന്മാരാകേണ്ടതാണ്. നമ്മൾ ഓരോ വ്യക്തിയും സർക്കാർ പറയുന്നതനുസരിച്ച് സ്വയം ശ്രദ്ധാലുക്കൾ ആകേണ്ടതാണ്. കൈകൾ കഴുകിയും, സാമൂഹികാകലം പാലിച്ചും, വീടും പരിസരവും വൃത്തിയാക്കിയും ഓരോ വ്യക്തിയും, കുടുബാംഗങ്ങളും, ഗ്രാമങ്ങളും ഈ ബോധവൽക്കരണത്തിൽ പങ്കു ചേരേണ്ടതാണ്. നമ്മുക്കു മാർഗ്ഗനിർദ്ദേശങ്ങൾ തരുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇന്നു ലോകത്തിനു തന്നെ മാതൃകയാണ്. അതുക്കൊണ്ട് ഈ മഹാമാരിയെ ലോകത്തിൽ നിന്നു തന്നെ തുടച്ചു നീക്കുവാൻ നമ്മുക്ക് ഒരുമിച്ച് പരിശ്രമിക്കാം. ഈ മഹാമാരി തന്നുക്കൊണ്ടിരിക്കുന്ന ദുരിതങ്ങളിൽ നിന്ന് നമ്മുക്ക് ഒരു പാട് പഠിക്കുവാൻ ഉണ്ട്. അതു നമ്മെ പഠിപ്പിച്ചുക്കൊണ്ടിരിക്കുന്ന തിരിച്ചറിവുകളുടെ പാഠങ്ങൾ നമ്മുക്ക് മറക്കാതിരിക്കാൻ ശ്രമിക്കാം. "പണത്തിനു മീതെ പരുന്തും പറക്കില്ല" എന്ന ചൊല്ല്, കൊറോണയ്ക്കു മീതെ വിമാനവും പറക്കില്ല എന്നായി.

പണത്തിനു വേണ്ട മനുഷ്യർ സ്വന്തം കുടുംബവും ആരോഗ്യവും പോലും മറന്ന് വിറളിപ്പിടിച്ച് ഓടിക്കൊണ്ടിരിക്കുകയാണ്. ഒരിക്കലും നിശ്ചലമാകുകയില്ല എന്നു നമ്മൾ കരുതിയ വാഹനങ്ങളും, കടകമ്പോളങ്ങളും, ഫാക്ടറികളും, വൻ വ്യാപാര സ്ഥാപനങ്ങളും എല്ലാമിന്ന് നിശ്ചലമായി. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ലക്ഷക്കണക്കിനാളുകൾ വലയുന്നു.

ഈ മഹാ മാരിയുടെ മൂർദ്ധന്യാവസ്ഥയിലും സ്വന്തം ജീവൻ പോലും നോക്കാതെ നമ്മൾക്കു വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ ഈ അവസ്ഥയിൽ നമിക്കാതിരിക്കാൻ വയ്യ. അവർക്കു വേണ്ടി നമ്മുടെ രാജ്യം ഒന്നായി പ്രാർത്ഥിക്കുകയുണ്ടായി. നമ്മളെ പോലെ തന്നെ ജീവിക്കുവാനുള്ള അവകാശം ഈ ഭൂമിയിലുള്ള ഓരോ ജീവജാലങ്ങൾക്കുമുണ്ട്. അവയെ കൊന്നു തിന്ന് നമ്മൾ ഭക്ഷണമാക്കുമ്പോൾ ഒന്ന് ഓർക്കുക, അവരുടേതു കൂടിയാണ് ഈ ഭൂമി. ഈ ഭൂമിയിൽ നമ്മൾക്ക് അവകാശപ്പെട്ടത് മാത്രമെടുക്കുക. അങ്ങനെ നമ്മുക്ക് ഈ മഹാമാരിയെ അതിജീവിക്കുവാനാകും. ഈ കൊറോണക്കാലം കടന്നുപോകുമായിരിക്കാം. പക്ഷെ നമ്മൾ ഓരോരുത്തരുടെയും മനസിൽ ഈ ഭൂമിയിലുള്ള എല്ലാ സഹജീവികളോടും എല്ലാ മനുഷ്യരോടും ജാതിയുടെയും മതങ്ങളുടെയും പേരിൽ കലഹിക്കാതെ, ഒരൊറ്റ ജനതയായി ആരോഗ്യമുള്ള സമൂഹമുണ്ടാക്കാൻ നമ്മുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.

അഖില രാജേഷ്
7 C സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം