സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/സൗകര്യങ്ങൾ
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഭൗതികസൗകര്യങ്ങൾ
മെയിൻ റോഡ് സൈഡിൽ മൂന്നു വശങ്ങളും ചുറ്റുമതിലോടു കൂടിയ റബ്ബർ തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന കരിങ്കല്ലിൽ പണിതീർത്ത മനോഹരമായ മൂന്നു നില കെട്ടിടമാണു സ്കൂളിനുള്ളത് . ഇവിടെ ഹൈസ്കൂൾ വിഭാഗം മാത്രമാണുള്ളത്.ആകെ ആറ് ഡിവിഷലുകളിലായി 143 കുട്ടികൾപഠിക്കുന്നു. പ്രധാമാധ്യാപികക്കൊപ്പം 10 അധ്യാപകരും നാല് അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. 13 കമ്പ്യൂട്ടറുകൾ ഉള്ള ലാബും ഒരു മൾട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി വിശാലമായ മൈതാനവും ഉണ്ട്. പൂഞ്ഞാർ എംഎൽഎ ബഹുമാന്യനായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ അനുവദിച്ചു നൽകിയ ഗേൾസ് ഫ്രണ്ട്ലി റൂമും ഇവിടെയുണ്ട്. കാർഷിക ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നല്ലൊരു അടുക്കളത്തോട്ടവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൗൺസിലിംഗ് സൗകര്യം
അക്കാദമിക തലത്തിൽ, സാമൂഹിക തലത്തിൽ, സാമ്പത്തിക തലത്തിൽ വളരെയേറെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന ധാരാളം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഈ കുട്ടികൾക്ക് സ്വാന്തനം ഏകാൻ, മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ, സങ്കടങ്ങളും പരാതികളും കേൾക്കാൻ കൗൺസിലിംഗ് സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ചൈൽഡ് കൗൺസിലറായ ഫിലോമിനാ ടീച്ചറിന്റെ സേവനം സ്കൂളിൽ ലഭ്യമാകുന്നു.