സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/സന്ധ്യവിശ്വാസം

Schoolwiki സംരംഭത്തിൽ നിന്ന്
സന്ധ്യവിശ്വാസം

പ്രകൃതി വിശ്വാസി
അറിയുന്നു മർത്ത്യൻ
‍വളർന്നുവന്നതു ചെടികളിൽനിന്ന്
മൃഗങ്ങളിൽനിന്ന് തണുത്തലിഞ്ഞൊരു
പൊടിയിൽ നിന്നെന്നും
അവൻ വളർന്നതിന്നെവിടേക്കായാലു
 മിടറി പിന്നെയും ചെടിയിലേക്കാണു
കിളിയിലേക്കാണ് മടങ്ങുവതെന്നും
ചെളിയിൽ മുങ്ങുന്നു പിറന്നിരിക്കുന്നു
ഒടുങ്ങുന്നില്ലവനൊരിക്കലും ഉയി
രെഴുന്നതൊതെയു മൂയിർ തുടരുന്നു
ചുവരിലോടുമിക്കുരുന്നു പ്രാണിയും
തെരുവിൽ യാജിക്കുംമിളം കുരുവിയും
ഉയരെ വാതിലേയ്ക്കൊരിറ്റു നീരിനാ
യുടലുനീട്ടിമീപ്പനയും ധ്യാനത്തിൽ
മുഴുകി മെല്ലെയായ് നടക്കുമാനയും
 സകലവും ഞാനുമവരും ഒന്നല്ലോ
പരിണാമത്തിൻ യുരുവങ്ങൾ താണ്ടി
യിഹലോകത്തെയും പരലോകത്തെയും
         മരണത്തെപ്പോലും പുതിയതാംമൊരു
ഗ്രാമത്തിലേക്കുന്തിത്തെറിപ്പിക്കുന്നവർ

സാന്ദ്ര സന്തോഷ്
9 ബി സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത