കൊണ്ടും കൊടുത്തും ജീവിച്ചു മർത്ത്യൻ
പങ്കിട്ട് എടുത്തും പങ്കുവെച്ചും
കാലവും മാറി കോലവും മാറി
മർത്ത്യനും മാറി മനസ്സും മാറി
കൊന്നും കവർന്നും ജീവിച്ചു മർത്ത്യൻ
വെട്ടിപ്പിടിച്ച വാരിക്കൂട്ടി
കാലവും മാറി കോലവും മാറി
മണ്ണിലെ വില്ലൻ കൊറോണ എത്തി
ഗ്യാപ്പിട്ടും മാസ്കിട്ടും നടന്നു മർത്ത്യൻ
സോപ്പിട്ടു നന്നായി കൈകഴുകി
കാലവും മാറും രോഗവും മാറും
എല്ലാം ശുഭം എന്ന് കാത്തിരിപ്പിൽ........