സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/ലോകം നിശ്ചലം

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം നിശ്ചലം

കൊറോണ എന്ന വൈറസ് മൂലം കോവിഡ് -19എന്ന മഹാമാരിയുടെ പിടിയിലാണ് ഇന്ന് ലോകം. ഈ വൈറസ് മൂലം ഒന്നര ലക്ഷത്തിലധികം ആളുകളുടെ ജീവൻ അപഹരിക്കപ്പെട്ടിരിക്കുന്നു. കണ്ണുകൾകൊണ്ട് കാണാനാവില്ല പക്ഷേ ഏതൊരു ജീവനെയും തകർക്കാൻ സാധിക്കുന്ന ഭീകരനാണ് വൈറസ് കോവിഡ് 19 എന്ന ചികിത്സയില്ല രോഗത്തെ പേടിച്ചാണ് ഇന്ന് കരയും കടലും ആകാശവും ഒരുമിച്ച് വാതിൽലടയ്ക്കുന്നത് ഇത്തിരിയില്ലാത്ത ഈ വൈറസിനു മുമ്പിൽ ലോകം നിശ്ചലമായിരുന്നു. വിഷയം എന്നർത്ഥമുള്ള ലാറ്റിൻ വാക്കിൽ നിന്നാണ് "വൈറസ് "എന്ന വാക്ക് ഉണ്ടായത്. കൊറോണ വൈറസ് ഡിസീസ് 2019 എന്നതാണ് കോവിഡ് എന്ന രോഗത്തിന്റെ പൂർണരൂപം ആദ്യഘട്ടത്തിൽ "നോവൽ കൊറോണ വൈറസ് "എന്നറിയപ്പെട്ടിരുന്ന ഈ രോഗത്തിന് കോവിഡ് - 19എന്ന പേര് കഴിഞ്ഞ ഫെബ്രുവരിയിലാണ് നൽകിയത്. മാർച്ച് 11ന് കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോൾ ലോകത്തിലെ 125 രാജ്യങ്ങളിലേക്ക് ഈ രോഗം വ്യാപിച്ചു കഴിഞ്ഞിരുന്നു. ചൈനയിലെ ഹ്യൂബ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് കൊറോണ വൈറസ് ബാധയുടെ ഉത്ഭവം.കരിന്തേളിനെ മുതൽ ചീങ്കണ്ണിയെവരെ കിട്ടുന്ന വമ്പൻ മത്സ്യച്ചന്തയാണ് വുഹാനിലുള്ളത്. ഇവിടെനിന്ന് വിൽക്കപ്പെട്ട ഈനാംപേച്ചിയിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് കരുതപ്പെടുന്നു.ചൈനയിലെ ഡോ.ലീ പെവൻലിയാങ്ങാണ് പുതിയ കൊറോണാ വൈറസിന്റെ സാന്നിധ്യം വെളിപ്പെടുത്തിയത്. എന്നാൽ അപ്പോഴേക്കും ഈ വൈറസ് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് എത്തിയിരുന്നു. സാധാരണ പകർച്ചപ്പനി പോലെയുള്ള രോഗം തന്നെയാണ് കോമഡി പനി ,ചുമ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ രോഗം ഗുരുതരമായൽ ന്യുമോണിയ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടും. ശ്വാസന ഗന്ധിയിലൂടെയാണ് രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് വൈറസ് ഉള്ളിലേക്ക് പ്രവേശിച്ചശേഷം രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ 2 മുതൽ 14 ദിവസം വരെ എത്താം. അതുകൊണ്ടാണ് രോഗബാധ കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവരോട് 14 ദിവസത്തേക്ക് ക്വാറന്റിനിൽ കഴിയാൻ നിർദ്ദേശിക്കുന്നത്. തുമ്മുമ്പോഴും ചുമയ്ക്കു മ്പോഴും തൂവാല കൊണ്ട് മുഖം മറക്കണം. ഇവ ലഭ്യമല്ലെങ്കിൽ കൈ മുട്ട വെച്ച് മുഖം മറയ്ക്കണം വ്യക്തിയുമായി സുരക്ഷിത അകലം അതായത് ഒരു മീറ്റർ പാലിക്കുക. രോഗം സംശയിച്ചാൽ സ്വയം ഒറ്റപ്പെട്ടുകഴിയുക.കൈ അനാവശ്യമായ മുഖത്തും കണ്ണിലും വായിലുമൊക്കെ സ്പർശിക്കുന്നത് ഒഴിവാക്കണം. കൂടെക്കൂടെ സോപ്പിട്ട് കഴുകുന്നത് വൈറസിനെ തുരത്താൻ സഹായിക്കും. ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കാം മാസ്ക് ധരിക്കുന്നത് വൈറസ് ബാധയെ ചെറുക്കുമെന്ന് അതിനാൽ രോഗികളും അവരെ പരിചരിക്കുന്നവരും മാസ്ക് ധരിക്കുന്നത് നല്ലതാണ് . n 95 മാസ്ക്കുകൾ ഏറ്റവും സുരക്ഷിതം. പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ മിക്ക രാജ്യങ്ങളും ലോക്ഡൗൺ നടപ്പിലാക്കുന്നു. എന്നാൽ ഇത് തുടർന്നാൽ ലോക സമ്പദ് വ്യവസ്ഥ തകരാൻ കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എല്ലാ മേഖലയിലും മിതവ്യയശീലം നടപ്പാക്കിയും സർക്കാർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് നല്ല നാളെയ്ക്കായി നമുക്ക് പരിശ്രമിക്കാം

എംലിൻ എലിസബത്ത്
8 എ സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം