സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/ടാസ്കുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ടാസ്കുകൾ

മോനേ..സച്ചിൻ..എണീക്ക്. എണീക്ക്..അമ്മ ചേട്ടൻ സച്ചിനെ വിളിക്കുന്ന കേട്ട് അനുജൻ സഞ്ജുവും കണ്ണുതുറന്നു. പതുക്കെ കണ്ണ് തുറന്നു ക്ളോക്കിൽ നോക്കി. ആറ് മണിയാകുന്നതേയുള്ളൂ.ലോക്ഡൗൺ അല്ലേ?കുറച്ചു കൂടി കിടക്കാം.ചേട്ടൻ പത്താം ക്ളാസാണ്.മൂന്നു വിഷയങ്ങൾ കൂടി പരീക്ഷ കഴിയാനുണ്ട്.ചേട്ടനെ അമ്മ രാവിലെ എണീപ്പിക്കും.സഞ്ജൂ..അമ്മയുടെ ശബ്ദം കേട്ട് എണീറ്റു.മുൻവശത്തെ വാതിൽ തുറന്നു.എങ്ങും നിശബ്ദത..വാഹനങ്ങളുടെ ശബ്ദമില്ല.കൂട്ടുകാർ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നില്ല..എല്ലാവർക്കും ഒരേ ലക്ഷ്യം"കൊറോണയെ തുരത്തണം".അമ്മയുടെ ശബ്ദം"സഞ്ജൂ, പശുവിനു കുറച്ചു പുല്ലിട്ട് കൊടുക്കൂ".ങ്ഹാ!രാവിലെ തന്നെ അമ്മ ഓരോ ടാസ്കുകൾ തരാൻ തുടങ്ങി. പശുവിന് പുല്ല് കൊടുത്തു വന്നു.അച്ഛൻ പറഞ്ഞു."നമ്മുടെ അയൽവാസി രമേശൻ ഇപ്പോൾ ക്യാറൻടീനിൽ ആണ്.വീടിന് പുറത്ത് ഇറങ്ങിക്കൂടാ".രമേശനാണെങ്കിൽ വായന വലിയ ഇഷ്ടമാ..ടൈം പാസിനുവേണ്ടി വായിക്കാൻ കുറച്ചു പുസ്തകങ്ങൾ തരുമോ എന്ന് രമേശൻ ചോദിച്ചു.അവിടെ പോകാൻ പാടില്ല.വീടാണെങ്കിൽ 200മീറ്റർ ദൂരത്തിലും.ഏങ്ങനെ എത്തിക്കും?ചേട്ടനും ഞാനും ഒന്നിച്ചു പറഞ്ഞു ഞങ്ങൾ ആ ടാസ്ക് ചെയ്യാം.അച്ഛൻ ചോദിച്ചു. എങ്ങനെ?ഞാൻ പറഞ്ഞു.ചേട്ടൻ പണ്ട് മൽസരത്തിനു കൊണ്ടുപോയ ഡ്രോൺ ഇവിടെയുണ്ട്. വെയിറ്റ് ക്യാരിയിംഗ് ഡ്രോൺ ആണത്.ഭാരം വഹിച്ചു കൊണ്ടുപോകുകയും ഡ്രോപു ചെയ്യുകയും ചെയ്യും.റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്.ചേട്ടൻ പറഞ്ഞു. നമുക്ക് ഈ ഡ്രോൺ വഴി പുസ്തകങ്ങൾ എത്തിച്ചാലോ?അച്ഛൻ പൂർണ പിന്തുണ നൽകി.ഞങ്ങൾ വേഗം ഡ്രോൺ പ്രവർത്തിപ്പിച്ചു നോക്കി.കുഴപ്പമില്ല. പുസ്തകങ്ങൾ പായ്ക്ക് ചെയ്ത് ഡ്രോണിൽ ഘടിപ്പിച്ചു. റിമോട്ട് ഉപയോഗിച്ച് രമേശേട്ടൻറ വീട്ടിലേക്ക് പറത്തി. അവിടെയെത്തി.റിമോട്ട് ഉപയോഗിച്ച് പുസ്തകങ്ങൾ ഇറക്കി.അതാ..ഡ്രോൺ തിരികെ..വിജയ ഭാവത്തിലാണാ വരവ്..പതുക്കെ ലാൻഡ് ചെയ്തു.രമേശേട്ടൻറ നന്ദി യുടെ ശബ്ദം ഫോണിൽ.അച്ഛന്റെ അഭിനന്ദനങ്ങളും.ടാസ്ക് വിജയിച്ച സന്തോഷം മനസ്സിൽ വീണ്ടും അമ്മയുടെ ശബ്ദം. അടുത്ത ടാസ്കിനായി കാതോർത്തു..

ഇമ്മാനുവൽ ടോം
8 ഡി. സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ