സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കൂ

ശുചിത്വം എന്നത് ഒരു മനുഷ്യന്റെ വ്യക്തിത്വത്തിലും, പ്രവർത്തിയിലും പ്രാവർത്തികമാക്കേണ്ടതാണ്. നമ്മുടെ സംസ്ക്കാരത്തിലെ ഒന്നാണ് ശുചിത്വം. നമ്മുടെ ശുചിത്വം നമ്മുടെ ആരോഗ്യം എന്നാണ് . നമ്മുടെ ശുചിത്വത്തിന്റെ കുറവ് മൂലം ഇന്നത്തെ ജനത പലതരം മാരക രോഗങ്ങൾക്കടിമപ്പെടുന്ന പകർച്ചവ്യാധികളുടെ കാലമാണിത്. പക്ഷെ കാലങ്ങൾ മുമ്പേ തന്നെ ശുചിത്വത്തിന്റെ പാoങ്ങൾ ഭാരതീയ സംസ്കാരം നമുക്ക് പകർന്ന് നൽകിയിട്ടുണ്ട്. ഗൃഹങ്ങളിൽ പണ്ടു മുതൽക്കേ ജലം നിറച്ച കുടങ്ങൾ അതിഥികൾക്കും കുടുംബാംഗങ്ങൾക്കുമായ് ഗൃഹത്തിന്റെ പ്രവേശന കവാടത്തിൽ സൂക്ഷിച്ചിരുന്നു. ഗൃഹത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് കൈയ്യുകളും കാലുകളും കഴുകി ശുചിത്വം പാലിച്ചിട്ടാണ് ഗൃഹത്തിലേക്ക് പ്രവേശിച്ചിരുന്നത്. ഇങ്ങനെ പല ശുചിത്വ പാഠങ്ങളും നമ്മുടെ ഭാരതീയ സംസ്ക്കാരത്തിലുണ്ടായിരുന്നു. ഇതിന് വേറൊരു ഉദാഹരണമാണ്. കൈകൾ കൂപ്പിയുള്ള നമസ്ക്കാരം സ്പർശനത്തിലൂടെ പകരുന്ന പല പകർച്ചാവ്യാധികളും ഇതിലൂടെ തടയാൻ സാധിക്കും ഈ കൊറോണ കാലത്ത് നമുക്ക് ദൃശ്യമായതാണ്. വ്യക്തി ശുചിത്വത്തിലൂടെ മാത്രമേ സാമൂഹിക ശുചിത്വം നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. ഒന്നിച്ചു നേരിടാം ഈ മഹാ മാരിയെ!

ആര്യനന്ദ വി എസ്
8 B സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം