സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ലോകത്തെ ഭീമൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ ഭീമൻ വൈറസ്

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. ആളുകളെ കാർന്നു തിന്നുന്ന ഈ വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ് . ചൈനയിൽ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരുന്നു. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സoഘടനകൾ വ്യക്തമാക്കുന്നത്. ഏകദേശം 60 വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ് . ആദ്യക്കാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലാണ് തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി വൈറസ് മരുന്നുകളോ രോഗാണുബാധക്ക് എതിരായ വാക്ക്സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ചുമ, പനി, ന്യൂമോണിയ , ശ്വാസതടസ്സം, ഛർദി, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ . വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. സാധാരണ ജലദോഷ പനി മുതൽ മാരകമായ സെപ്റ്റിസീമിയ ഷോക്ക് വരെ പുതിയ കൊറോണ വൈറസ് ബാധകർക്ക് ഉണ്ടാകാം. മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക. മനുഷ്യർ മൃഗങ്ങൾ പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം R N A വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങൾ ഉണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസന തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിലുണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദര സംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്, 2002 - 2003 കാലഘട്ടത്തിൽ ചൈനയിലും സമീപ രാജ്യങ്ങളിലും പടർന്നു പിടിച്ച സാർസ് 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. 2012 ൽ സൗദി അറേബ്യയിൽ Mers കൊന്നൊടുക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടാകുന്ന സാംക്രമിക രോഗബാധകളാണ്. നിഡോ വൈറലസ് എന്ന പേരിൽ അറിയപ്പെടുന്ന കൊറോണ വൈരിഡി കുടുംബത്തിലെ ഓർത്തോ കെറോണ വൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ കൊറോണ വൈറസുകൾ. പോസറ്റീവ് സെൻസ് സിംഗിൾ സ്ട്രാൻഡഡ് ആർ എൻ എ ജീനോം ഹെലിക്കൽ സമമിതിയിൽ ന്യൂക്ലിയോ കാപ്സിഡ് എന്നിവ ഉപയോഗിച്ച് പൊതിഞ്ഞ വൈറസുകളാണ് ഇവ. കൊറോണ വൈറസുകളുടെ ജീനോമിക് വലുപ്പം ഏകദേശം 26 മുതൽ 32 കിലോ ബേസ് വരെയാണ്. ഇത് RNA വൈറസിനേക്കാൾ ഏറ്റവും വലുതാണ്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി പട്ടി പൂച്ച ടർക്കി , കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. സുണോട്ടിക്ക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത് കൊറോണയെ പ്രതിരോധിക്കാനായി നമുക്ക് പലതും ചെയ്യാനാകും . അതായത് കൊറോണ വൈറസ് കൈകളിലൂടെ നമ്മളിലേക്ക് കയറാൻ അനുവദിക്കരുത്. അതിനായി ഒരു കൈ ഉപയോഗിച്ചു മാത്രം നമ്മുക്ക് ഡോർ പിടിയും പൊതുവായി ഉപയോഗിക്കുന്ന വസ്തുക്കളും തൊടാം. അപ്പോൾ കയറിയാൽ തന്നെ കൊറോണ ഒരു കയ്യിലെ കാണൂ. മുഖത്തും ശരീരത്തിലും അത്യാവശ്യ ഘട്ടത്തിൽ തൊടാൻ മറ്റെ കൈ മാത്രം ഉപയോഗിക്കുക. മൂക്ക് വായ കണ്ണ് എന്നിവയിൽ തൊടാതിരിക്കുക. ശരീരത്തിനുള്ളിൽ എത്തി കഴിഞ്ഞ ശേഷമാണ് വൈറസുകൾ സഞ്ജീവമാകുന്നതും പെരുകുന്നതും. അതുകൊണ്ട് കൈയ്യിൽ പറ്റിയാലും ശരീരത്തിനുള്ളിലേക്ക് കടക്കാൻ അനുവദിച്ചു കൂടാ. ഇതൊരു ശീലമാക്കി വളർത്തിയെടുക്കാം. ഇരു കൈകളും പരസ്പരം തൊടാതിരിക്കുകയും ചെയ്യുക. സാധ്യമാകുന്നില്ലെങ്കിൽ ഇടക്കിടെ കൈകൾ സോപ്പോ സാനിറ്റെസറോ ഉപയോഗിച്ച് വൃത്തിയാക്കുക. 20 second സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്താൽ വൈറസ് ശരീരത്തിനുള്ളിൽ എത്തില്ല. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്

ഹഫീല ലത്തീഫ്
9 D സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം