സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ലോകത്തെ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ ഭീകരൻ

മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല. എന്നാൽ ലോകമൊന്നടങ്കം ഒരേ സമയം ഹർത്താൽ സംഭവിച്ചാല്ലോ? എന്ന് തീരുമെന്ന് തീർച്ചയില്ലാത്ത അനിശ്ചിതമായി നീളുന്ന ഹർത്താൽ. അങ്ങനെയൊരു ദുരിതാവസ്ഥയിലാണ് ഇന്ന് ലോകം. കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ലോക് ഡൗൺ ആക്കിയിരിക്കുകയാണ്. ഒന്നു തുമ്മാനെടുക്കുന്ന സമയം അത്രയും മതി ആ വൈറസിന് . ലോകത്തിന്റെ അതിർത്തികളെ ഒന്നാകെ അവഗണിച്ചു കൊണ്ട് അതങ്ങനെ ആളിപ്പടരുകയാണ്
നിറവും മതവും സ്വത്തും പദവിയും ഭാഷയും രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരൊറ്റ വഴിയെ ഇപ്പോൾ നമ്മുക്ക് മുന്നിലുള്ളൂ. വീട്ടിലിരിക്കുക സമൂഹവുമായി അകലം പാലിക്കുക . അതിലൂടെ നാടിനൊപ്പം ചേരുക. രാജ്യങ്ങളെല്ലാം അതിർത്തികൾ അടച്ചുപൂട്ടി സ്വയം തടവറ തീർക്കുന്നു. രാജ്യങ്ങൾക്കിടയിൽ രാവും പകലും മുടങ്ങാതെ പറന്നു കൊണ്ടിരുന്ന വിമാനങ്ങ ൾ പറക്കുന്നില്ല. രാജ്യാന്തര സമ്മേളനങ്ങളും ഉത്സവങ്ങളും ഉപേക്ഷിക്കുന്നു. കഴിവതും വീട്ടിലിരുന്ന് ജോലി ചെയ്യാൻ രാജ്യം ജനങ്ങളോട് ആവശ്യപ്പെടുന്നു. യാത്രകൾ അത്യാവശ്യത്തിനു മാത്രം. പല രാജ്യങ്ങളിലും നമ്മുടെ കേരളത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടക്കുന്നു. ഒരിക്കലും ആളൊഴിയാത്ത തീർത്ഥാടന കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടിക്കാൻ ശേഷിയുള്ള ഭീകരൻ, അതാണ് വൈറസ് . സ്വന്തമായി ശരീരമില്ലാത്ത ജീവികളാണിവ. ശ്വസിക്കുകയോ ഭക്ഷണം കഴിക്കുകയോ വേണ്ടാത്ത സൂക്ഷമ ജീവി ഈ രോഗത്തിന് പ്രതിരോധം തന്നെ രക്ഷ. കോവിഡ് 19 ഒരു വൈറസ് രോഗമായതിനാൽ രോഗത്തിന് കൃത്യമായ മരുന്നില്ല. പ്രകടമാക്കുന്ന രോഗലക്ഷണങ്ങൾക്ക് ചികിത്സയും ശരിയായ പരിചരണവും നൽകിയാണ് രോഗം മാറ്റുന്നത്. ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നതും രോഗ ബാധയെ ഒരു പരിധി വരെ തടയും. നിലവിൽ മറ്റെന്തെങ്കിലും രോഗം ഉള്ളവരിലും പ്രായമായവരിലും കോവിഡ് ജീവന് ഭീക്ഷണിയാണ്. വൈറസിനെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കലാണ് ഏററവും നല്ല മാർഗ്ഗം. ലോകാരോഗ്യ സംഘടനയും ആരോഗ്യ വിദഗ്ദരുമെല്ലാം നിർദ്ദേശിക്കുന്നത് ഇതു തന്നെ. മറ്റു പല വൈറസിനെ പോലെ വായുവിലൂടെ അതിവേഗം പറക്കുന്ന ഒന്നല്ല കൊറോണ
ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19. ചൈനയിൽ പൊട്ടി പുറപ്പെട്ട ഈ രോഗത്തെ തുടർന്ന് ജനുവരി 30 നു തന്നെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ കൂടിയതോടെ പല ലോകരാജ്യങ്ങളും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാധാരണ പകർച്ചപനി പോലെയുള്ള രോഗം തന്നെയാണ് കോവിഡ് 19. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗത്തിന്റെ പൊതു ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യുമോണിയ കടുത്ത ശ്വാസതടസ്സം തുടങ്ങിയവ അനുഭവപ്പെടും. ഈ രോഗത്തിന് മരുന്നോ പ്രതിരോധ വാക്സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഇന്ന് ലോകത്തിന് മുന്നിലുള്ള ഏറ്റവും വലിയ ഭീക്ഷണി. ഈ വൈറസുകളുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ കണ്ണു കൊണ്ട് കാണാൻ ആവില്ല. ഇതിനെ തടയാൻ മാസ്ക് ധരിക്കുന്നത് നല്ലതാണ്. എൻ 95 എന്ന ഇനം മാസ്ക്കാണ് ഏറ്റവും സുരക്ഷിതം. വ്യക്തിശുചിത്വം നാം എപ്പോഴും പാലിക്കണം. കൈ കഴുകണം. പുറത്തുപോയി വന്നാൽ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെങ്കിലും കൈ കഴുകുക. 60 ശതമാനമെങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡി സാനിറ്റെസർ ഉപയോഗിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. ടിഷ്യു ഉപയോഗിച്ച ശേഷം അടച്ചിട്ട ബിന്നിൽ നിഷേപിക്കുക. മാസ്ക്ക് ഉപയോഗിച്ച് മൂക്കും വായും കൃത്യമായി മൂടുക. ഉപയോഗിച്ച ശേഷം മാസ്ക്കിന്റ മുൻ വശത്ത് സ്പർശിക്കരുത്. രോഗലക്ഷണങ്ങളുള്ളവരുമായി ഇടപ്പെടരുത്. ശ്വസിക്കുമ്പോഴും തുമ്മുമ്പോഴും ചുമ്മക്കുമ്പോഴുമൊക്കെ പുറത്തു വരുന്ന സ്രവങ്ങളിലൂടെയാണ് ഇത് വ്യാപിക്കുക. അധിക നേരം അന്തരിക്ഷത്തിൽ തങ്ങി നിൽക്കിലെങ്കിലും പല പ്രതലത്തിലും ഇവ കൂടുതൽ നേരം കഴിഞ്ഞു കൂടും. വ്യക്തികളുമായി സുരക്ഷിത അകലം ഒരു മീറ്ററെങ്കിലും പാലിക്കുക. രോഗം സംശയിച്ചാൽ സ്വയം ഒറ്റപ്പെട്ടു കഴിയുക എന്നിവയും ചെയ്യേണ്ടതാണ്. കൈ അനാവശ്യമായി മുഖത്തും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കണം. ഒന്നിച്ചു നിന്ന് ഈ മഹാമാരിയെ നേരിടാം. ലോകമെമ്പാടുമുള്ള രോഗികളെ പരിചരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തനങ്ങൾക്കും നന്ദി അറിയിക്കുന്നു.

ജാനറ്റ് റോയ്
9 B സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം