സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ലോകം പുരോഗതിയുടെ പാതയിലേക്ക് നടന്നടുക്കുമ്പോൾ ലോക ജനതയെ ഭീതിയുടെ അന്ധകാരത്തിലേക്ക് നയിക്കുന്ന വിപത്തുകൾ ഒന്നൊന്നായി തലപൊക്കുന്നു. ഇന്ത്യക്കൊപ്പം പുരോഗതിയുടെ പാതയിലൂടെ നടന്നടുത്തിടുന്ന കേരളവും ആശങ്കാപൂർണമായാണ് ഒരോ വിപത്തുകളെയും നോക്കി കാണുന്നത്. ഇത്തരത്തിൽ 2020-ൽ നാം നേരിടേണ്ടി വന്ന മഹാവിപത്താണ് കോവിഡ് 19 എന്ന കൊറോണ വൈറസ് . ആകൃതിയിൽ വളരെ ചെറുതായി മാത്രം തോന്നിക്കുന്ന ഈ വൈറസ് ലക്ഷക്കണക്കിനു ജീവനുകളാണ് കവർന്നെടുക്കുന്നത്. ഇനിയും ലോകജനത ഈ മഹാമാരിയുടെ ആഘാതത്തിൽ നിന്നും മുക്തി നേടിയിട്ടില്ല. ഇപ്പോഴും ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ അറിവു ലഭിക്കാത്ത ഈ വൈറസ് ലോക രാജ്യങ്ങളെ ഒന്നൊന്നായി കീഴ്പ്പടുത്തി കൊണ്ടിരിക്കുകയാണ്. ലോക ജനസംഖ്യയിൽ വൻ തോതിൽ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്നു. ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശം മുമ്പോട്ട് വെച്ച് ഓരോത്തുത്തരും ഈ മഹാമാരിയോട് പടപൊരുതി കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതും പ്രശംസനാർഹവ്വുമാണ്. ഒത്തൊരുമിച്ച് ജാതിമത വർഗ വ്യത്യാസങ്ങൾ പരിഗണിക്കാതെ ഒറ്റക്കെട്ടായി ഈ മഹാമാരിയെ നാമെല്ലാവരും ചേർന്ന് പ്രതിരോധിക്കുക തന്നെ ചെയ്യും. രാജ്യം പൂർണ്ണമായും അടഞ്ഞു കിടന്നു കൊണ്ട് വൈറസിന്റെ വ്യാപനം തടയാനായി ദിനംപ്രതി ശ്രമിച്ചുകൊണ്ടിരിക്കുന്നു. പല മേഖലകളിലും പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ കൂടി ആരോഗ്യ സുരക്ഷയെ മുൻനിർത്തി ഓരോ പൗരനും നിർദ്ദേശങ്ങൾ പാലിച്ചു മുന്നോട്ടു നീങ്ങുന്നു. ഈ വേളയിൽ ജീവൻ ബലിയർപ്പിക്കും ജീവിതം ത്യജിച്ചും മാനവരാശിയുടെ നിലനിൽപ്പിനായി പൊരുതുന്ന ആരോഗ്യ പ്രവർത്തകരെയും, പോലീസുകാരുടേയും പ്രവർത്തികൾ സ്മരണയോടെ നിലനിൽകണ്ടേതാണ്. ജീവനും ജീവിതവും പണയം വെച്ച് അവർ നീട്ടുന്ന സേവനം ലാഭേഛയിലാതെയാണ്. എല്ലാ മേഖലയിലും സ്തംഭനം നേരിടുന്ന ഈ സാഹചര്യത്തിൽ കേരള ജനതയെ കാലിടറാതെ മുന്നോട്ടു നയിക്കുന്ന ഓരോ സേവനവും വിലപ്പെട്ടതാണ്, അഭിനന്ദാർഹമാണ്. കോവിഡ് ഭീതിയിൽ ഉലഞ്ഞിരിക്കുകയാണ് കാർഷികമേഖല. വിളവെടുപ്പുകാലത്തെത്തിയ മഹാമാരി കർഷകന്റെ കണ്ണീരിനു സാക്ഷ്യം വഹിക്കുന്നു. അന്നന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്നവർക്ക് തിരിച്ചടിയായിരിക്കുന്നു കോവിഡ് എന്ന ഈ മഹാവിപത്ത്.

പവീന പങ്കജാക്ഷൻ
9 B സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം