സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/അവധിക്കാലത്തെ മഹാമാരി

അവധിക്കാലത്തെ മഹാമാരി

വേനൽ അവധിക്കാലം ഞാൻ വളരെ അധികം ആസ്വദിക്കുന്ന ഒരു കാലമാണ്. കുടുംബസമേതം വിനോദയാത്രയ്ക്ക് പോയിട്ടും, മുത്തശ്ശി കഥകൾ വായിച്ചും, അടുത്ത വീട്ടിലെ കൂട്ടുകാരുടെ കൂടെ കളിച്ചും, പുസ്തകങ്ങൾ വായിച്ചും, അമ്മയുടെ കൂടെ സമയം ചെലവഴിച്ചും, സ്വന്തം കഴിവുകൾ വികസിപ്പിക്കുകയും ചെയ്തിട്ടാണ് ഞാൻ എന്റെ അവധികാലം ചെലവഴിക്കുന്നത്.
പക്ഷേ ഇപ്രാവശ്യത്തെ അവധിക്കാലം കോവിഡ് 19 എന്ന മഹാമാരിയിൽ മുങ്ങി പോയി. ഞങ്ങൾക്ക് എല്ലാ പരീക്ഷയും എഴുതുവാൻ കഴിഞ്ഞില്ല. ഈ മഹാമാരിയെ നേരിടുവാൻ ഞങ്ങൾ എല്ലാവരും വീട്ടിലിരിക്കുകയാണ്. ഞാൻ പുസ്തകങ്ങൾ വായിച്ചും, TV കണ്ടും, അനിയത്തിയുമായി കളിച്ചും, അമ്മയെ സഹായിച്ചും, പാഴ്‍വസ്തുകളിൽ നിന്നും അലങ്കാര വസ്തുക്കൾ ഉണ്ടാക്കിയും, ചെടികളും, പച്ചക്കറികളും കൃഷി ചെയ്തും ആണ് ഞാൻ കോവിഡ് 19 പ്രതിരോധ സമയം ചെലവഴിക്കുന്നത്. ഇത് കോവിഡ് സമയമായതിനാൽ മിക്ക കുട്ടികൾക്കും അവരുടെ അച്ഛനമ്മമാരോടൊപ്പം സമയം ചെലവഴിക്കാം. അവരുടെ കൂടെ കളിക്കുകയും കഥകൾ പറയുകയും എല്ലാം ചെയ്യാം. എന്നാൽ എന്റെ അച്ഛൻ ഗൾഫിലാണ്. അതുകൊണ്ട് തന്നെ മഹാമാരി പടർന്നു പിടിക്കുന്നതു കൊണ്ട് എന്റെ അച്ഛൻ ആരോഗ്യത്തെ പറ്റി വളരെ അധികം ആശങ്കപ്പെടുന്നു. നമ്മുടെ കൊച്ചു കേരളത്തിലെ ആശുപത്രി സൗകര്യങ്ങളും സർക്കാരിന്റെ മറ്റു ആനുകൂല്യങ്ങൾ ഒന്നു ഗൾഫ് നാടുകളിൽ ഇല്ല. അതിനാൽ ഞാൻ എന്റെ അച്ഛനടക്കമുള്ള പ്രവാസികളെകുറിച്ച് ആശങ്കയിലാണ്. വീട്ടിൽ നിന്നും ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ലെങ്കിലും ആരും പട്ടിണി കിടക്കുന്നില്ല. സർക്കാർ നമുക്ക് അത്യാവശമുള്ള സാധനങ്ങളെല്ലാം നൽകുന്നുണ്ട്.
മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ കൊച്ചു കേരളമാണ് ഇന്ന് മുന്നിട്ടു നിൽക്കുന്നത് ഒരുപാട് ഡോക്ടർമാരും, നേഴ്സുമാരും അടങ്ങിയ ആരോഗ്യ പ്രവർത്തകരും ,സർക്കാരും ,ജനങ്ങളും ഒന്നിച്ചു നിന്നതിനാൽ നമുക്ക് മുന്നേറി നിൽക്കാൻ കഴിഞ്ഞു. നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് വലിയ നന്ദി. പുറത്തിറങ്ങിയാലും വ്യക്തി ശുചിത്വം പാലിച്ചും ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ ഇല്ലായ്മ ചെയ്യാം

ദേവിക പി എം
7 B സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം