സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/7.കൊറോണയും പരിസ്ഥിതി മലിനീകരണവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും പരിസ്ഥിതി മലിനീകരണവും


മനുഷ്യനിർമ്മിതമായ ആയുധങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണം ഭൂമിയിലെ സുഖകരമായ ജീവിതത്തിന് കടുത്ത ഭീഷണിയാണെന്ന് നമ്മുടെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം നിരീക്ഷിച്ചിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട് ആയിരുന്നു. ആക്രമണങ്ങളും മനുഷ്യചരിത്രം ആയ സമീപനങ്ങളും നിർദാക്ഷിണ്യം തുടങ്ങുകയാണെങ്കിൽ ഭൂമിയിലെ അതിജീവനത്തിന് മനുഷ്യൻ പൊരുതേണ്ടി വരും. ഈ രീതിയിൽ ആണെങ്കിൽ ഭൂമി 30 വർഷം കൂടി കാണും. യുവാക്കൾ ഈ വിഷയത്തിൽ കൂടുതൽ മുന്നിട്ടിറങ്ങണം. ഇനി ഇത് നിങ്ങളുടെ ലോകമാണ്. വാസയോഗ്യമായ ഭൂമിയുടെ നിർമ്മാണം എന്ന വിഷയം അവതരിപ്പിക്കാനായി അന്തരിക്കുന്നതിന് തൊട്ട് മുമ്പ് ഷില്ലോങ്ങിൽ I I T യിലേക്ക് യാത്രാമധ്യേ കലാം തൻറെ സഹായി യോട് പറഞ്ഞതാണ് ഈ വാക്കുകൾ.

          തികച്ചും എത്ര അർത്ഥവത്തായ വാക്കുകളാണിത്. ഭൂമിയുടെ തന്നെ നാശത്തിലേക്ക് നയിക്കുന്നതും പരിസ്ഥിതി മലിനീകരണത്തിൽ നമ്മുടെ മുൻ രാഷ്ട്രപതിയും ലോകോത്തര ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ എപിജെ അബ്ദുൽ  കലാമിനുണ്ടായ ആശങ്ക നമ്മുടെ വായു - പരിസര മലിനീകരണങ്ങൾ എത്രത്തോളമാണ് ഭൂമിയുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നത്.
         നമ്മൾ പലപ്പോഴും പരിസര മലിനീകരണത്തിനെതിരെ നിയമങ്ങൾ വരെ പാസാക്കിയെങ്കിലും ഈ കൊറോണ വരുന്നതുവരെ നടപ്പിലാക്കാൻ സാധിച്ചില്ല. എന്നാൽ കോവിഡ് 19  മഹാമാരി പരിസര -  മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട് . ലോക്ക് ഡൗൺ കാലത്ത് കോവിഡ് 19  വന്നതിനുശേഷമുള്ള ഈ സമയത്ത് ഇത് അന്തരീക്ഷ- പരിസ്ഥിതിമലിനീകരണം പത്തിലൊന്നായി കുറഞ്ഞു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. മേൽ  ഉദ്ധരണിയിൽ കലാം സൂചിപ്പിച്ചിരിക്കുന്ന വാസയോഗ്യമായ ഭൂമിയുടെ നിർമ്മാണത്തിൽ കുട്ടികളായ നമുക്കുള്ള പങ്ക് വളരെ വലുതാണ്. പ്രകൃതിക്ക് ഇണങ്ങാത്ത പ്ലാസ്റ്റിക് അ വസ്തുക്കളും മറ്റും നമ്മൾ ഉപയോഗിക്കാതിരുന്നാൽ മാത്രമേ ഭൂമിയെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ . അതിനുള്ള പ്രവർത്തനങ്ങൾ കുട്ടികളും യുവാക്കളും മുന്നിട്ടിറങ്ങിയാൽ മാത്രമേ  വിജയിക്കാൻ കഴിയുകയുള്ളൂ എന്നതാണ്. അതിനായി പരിസ്ഥിതി , അന്തരീക്ഷ  മലിനീകരണങ്ങൾ ഇല്ലാതാക്കി വാസയോഗ്യമായ ഭൂമിയുടെ നിർമ്മാണത്തിൽ നമുക്ക് ഈ കൊറോണ കാലത്ത് പ്രതിജ്ഞ ചെയ്യാം.
സബീഹ സമർ എം
6D കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം