സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഈ കൊറോണക്കാലത്ത് അത്യാവശ്യമായതും പലരും ശ്രദ്ധിക്കാത്തതുമായ ഒന്നാണ് ശുചിത്വം. നമുക്ക് ആരോഗ്യം വേണമെങ്കിൽ ശുചിത്വം വേണം. പ്രത്യേകിച്ച് ഈ സമയത്ത്, കാരണം കൊറോണയ്ക്ക് ശുചിത്വമില്ലായ്മ വളരെ ഇഷ്ടമാണ്.    ഹൈജീൻ (Hygiene) എന്ന ഗ്രീക്ക് പദത്തിനും, സാനിട്ടേഷൻ(Sanitation) എന്ന ആംഗല പദത്തിനും വിവിധസന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ്‌ ശുചിത്വം. കൂട്ടുകാരേ... നമുക്ക് വേണ്ടത് വ്യക്തി ശുചിത്വം മാത്രമല്ല; സാമൂഹിക  ശുചിത്വവും പരിസ്ഥിതി ശുചിത്വവും കൂടെ വ്യക്തി ശുചിത്വവുമാണ്. കൂടെകൂടെ നമ്മുടെ കൈകൾ സോപ്പിട്ടു കഴുകുക. ദിവസവും 2 litre എങ്കിലും വെള്ളം കുടിക്കുക. ദിവസവും 2 നേരവും സോപ്പിട്ടു കുളിക്കുക. നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം, രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും. ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ്‌ 90 ശതമാനം രോഗങ്ങൾക്കും കാരണം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക. തൂവാല ഇല്ലെങ്കിൽ ഷർട്ടിന്റെ കയ്യിലേക്കാകട്ടെ ചുമ. കഴുകി ഉണക്കാത്ത ചർമത്തിൽ ചൊറി, വരട്ടു ചൊറി, പുഴുക്കടി തുടങ്ങിയവ ഉണ്ടാകും.വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം.കഴുകി ഉണങ്ങിയതും ഇറുക്കം കുറഞ്ഞതുമായ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക.  ഇവയാണ് ശുചിത്വ മര്യാദകൾ.

                  പരിസ്ഥിതി ശുചിത്വം എന്താണെന്ന് നമുക്ക് നോക്കിയാലോ....... നമ്മുടെ ചുറ്റുമുള്ള പുഴ, നദി, വയൽ തുടങ്ങിയ പ്രകൃതിയുടെ മനോഹാരിതയെ പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പരിസ്ഥിതി ശുചിത്വത്തെ നമ്മൾ ഇല്ലായ്മ ചെയ്യുകയാണ്. കൂട്ടുകാരേ...... എനിയെങ്കിലും നിങ്ങൾ ചിന്തിച്ചുനോക്കൂ! നമുക്കും നമുക്ക് ശേഷമുള്ള തലമുറകൾക്കും ഈ ഭൂമി ആന്യമാവാതിരിക്കാൻ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പരിസ്ഥിതി ശുചിത്വവും നാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. 

          നമുക്ക് കൈകോർക്കാം...... നല്ല നാളേക്ക് വേണ്ടി.........


സഹറ യാസ്മിൻ. എം
5B കുന്നോത്ത്  സെന്റ് ജോസഫ് യുപി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം