സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്/അക്ഷരവൃക്ഷം/മിസ്റ്റർ കൊറോണ

മിസ്റ്റർ കൊറോണ

അപരന്റെ അനുവാദം ആവശ്യമില്ലാതെ
അവനുടെ ദേശവും ഭാഷാവർണ്ണങ്ങളും
താൻ സ്വരുക്കൂട്ടിയ പേരും പെരുമയും
സമ്പത്തും ആ പുണ്യസ്ഥാനമാനങ്ങളും
ക്ഷിപ്രനേരത്തിനാൽ നിർവീര്യമാക്കീടാൻ

പൗരസ്ത്യദേശത്തു ജന്മെടുത്തവൻ
ഞാനാണു വില്ലൻ കൊറോണ

പഞ്ചഭൂഖണ്ഡങ്ങൾ എന്നുടെ പേരിനാൽ
വിറകൊണ്ടീടുമ്പോൾ സഫലമെൻ ജന്മം
ഈ സ്വപ്നഭൂമിയും മാനവ ജന്മവും
അംബരചുംബിയാം സൗധങ്ങൾ ഏതുമേ
നിശ്ചലമാക്കി ഭീതിയാൽ മൂടീടുവാൻ

പൗരസ്ത്യദേശത്തു ജന്മമെടുത്തവൻ
ഞാനാണു വില്ലൻ കൊറോണ

കാലന്റെ ജന്മമെന്നെന്നെ വിളിക്കുമ്പോൾ
സൂര്യന്റെ രൂപമെന്നോതിടുമ്പോഴും
മഹാമാരിയെന്നും വിഷബീജമെന്നും
മാലോകർ എന്നെ പഴിചാരുമ്പോൾ
അവനവൻ ദൗർബല്യം കാട്ടികൊടുക്കുവാൻ

പൗരസ്ത്യദേശത്തു ജന്മമെടുത്തവൻ
ഞാനാണു വില്ലൻ കൊറോണ

ആലംബമില്ലാതെ ഉഴലുന്ന മാനവർ
നിലവിളി ശബ്ദങ്ങൾ എനിക്കെന്നും താരാട്ടായ്
ചാവിനു ചാക്കാല പാടുവാൻ ആളില്ല
കൂടെയും കൂട്ടിനും ആരാരുമില്ല
സഫലമായ് എന്നുടെ ജീവിതലക്ഷ്യങ്ങൾ

പൗരസ്ത്യ ദേശത്തു ജന്മമെടുത്തവൻ
ഞാനാണു വില്ലൻ കൊറോണ.

ആൽബിൻ ജോമി
5 എ സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത