സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേയ്ക്കായ്

അധികാരികളൊക്കെ പറയുമ്പോലെ
അകലം നമ്മൾ പാലിക്കേണം

ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ
ആരും നമ്മൾ മറക്കരുതേ

ഇനിയും ഹസ്തദാനം നടത്തരുതേ
ഇടയ്ക്കിടെ കഴുകാം കൈകൾ അണുനാശിനിയിൽ

ഈശ്വര തുല്യരാകും ആരോഗ്യപാലകർക്ക്
ഈശ്വരനോട് നന്ദി നമ്മൾ പറയേണം

ഉപയോഗിക്കാം മാസ്‌ക്കുകൾ
ഉപയോഗിക്കും വിധമറിഞ്ഞിട്ട്

ഊഷ്മളമായ കുടുംബബന്ധങ്ങൾ
ഊട്ടിയങ്ങനെ ഉറപ്പിക്കാൻ

ഋഷിവര്യന്മാരെപോലെ ധ്യാനം ചെയ്യാം
ഋതുമതിയാകട്ടെ ഭൂമിദേവി

എപ്പോഴും ശുചിത്വം പാലിക്കേണം
എല്ലാവരോടും അകലം പാലിക്കേണം

ഏർപ്പെടാം കാർഷിക വൃത്തിയിൽ
ഏകാന്തതയിൽ മുഴുകരുതേ

ഐക്യത്തോടെ നേരിടാം
ഐവർ സംഘം മേൽ പാടില്ല.

ഒഴിവാക്കീടാം യാത്രകൾ
ഒഴിവാക്കീടാം ആഹോഷങ്ങളും

ഓരോ ദിനവും ഭീതി പരത്തും
ഓടിച്ചീടാമീ കൊറോണയെ

ഔചിത്യത്തോടെ പെരുമാറിടണം
ഔഷധമില്ലെന്നറിയേണം

അംഗരക്ഷകരായ് മാറണം
അംഗബലം കുറയാതെ നോക്കണം

മേരി ജോസഫിൻ
2 എ സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത