സെന്റ് ജോസഫ്‌സ് സ്ക്കൂൾ പേരട്ട/എന്റെ ഗ്രാമം
പശ്ചിമഘട്ട മലനിരകളുടെ താഴ്വരയിൽ ബാരാപുഴയു ഉ ടെയും കുടക് മലനിരകളുടെയും വശ്യമനോഹരമായ ചാരു തയും കർണ്ണാടകയിലെ കാപ്പിത്തോട്ടങ്ങളിൽ നിന്നൊഴുകി വരുന്ന മാസ്‌മരികഗന്ധവും കൂർഗിലെ മലനിരകളെ തൊട്ടുത ലോടിയെത്തുന്ന മന്ദമാരുതനും തഴുകിയുണർത്തുന്ന കൊച്ചുഗ്രാമമാണ് പേരട്ട. ബാരാപ്പുഴയുടെ കളകളസംഗീതവും നിബിഡമായ കർണ്ണാടക വനത്തിൻ്റെ സ്വച്ഛതയും ഗ്രാമീണ ജന തയുടെ നിർമ്മലസ്നേഹവും ഒത്തുചേർന്ന പേരട്ട ഗ്രാമം വിജ്ഞാനത്തിന് വിത്തുവിതക്കാൻ തികച്ചും പര്യാപ്‌തമായ ഒരു വിളനിലമാണ്. ഗ്രാമാന്തർഭാഗത്തുള്ള ഈ ഭൂപ്രദേശം ര സ്വച്ഛവും ശാന്തവുമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു. വിജ്ഞാനത്തിന്റെ പ്രകാശകിരണങ്ങൾ ഒട്ടുംതന്നെ കടന്നുചെ ല്ലാതിരുന്ന ഈ മലയോരമേഖലയിൽ സെൻ്റ് ജോസഫ് സ്‌കൂൾ തികച്ചും ഒരനുഗ്രഹം തന്നെയാണ്. ജനതയുടെ വിജ്ഞാന ത്തിന്റെ നാളം തെളിക്കുന്ന അറിവിൻ്റെ ദേവാലയമാണ്.
പച്ചപ്പട്ട് പുതച്ച മലനിരകളും മാനം മുട്ടെ ഉയർന്നു നിൽക്കുന്ന റബ്ബർമരങ്ങളും കണ്ണിന് ശീതളിമ പകരുന്ന കേര വൃക്ഷത്തോപ്പുകളും ഈ നാടിൻ്റെ വിജ്ഞാനാന്തരീക്ഷത്തെ ഹരിതഭമാക്കുന്നു.