സെന്റ് ജോസഫ്‌സ് ജി എച്ച് എസ മുണ്ടക്കയം ചരിത്രം
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന ഏറ്റവും വലിയ വിഭാഗമാണ് പാവപ്പെട്ട കുടുംബത്തിലെ സ്ത്രീകൾ . വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇവരെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാൻ സാധിക്കൂ . ഈ യാഥാർഥ്യം മനസിലാക്കി CSST സഭാ സമൂഹം 1962 ഇൽ ഈ വിദ്യാലയം അന്നത്തെ കാഞ്ഞിരപ്പള്ളി എം. എൽ. എ. ശ്രീ കെ ടി തോമസ് , ആഭ്യന്തര മന്ത്രി ശ്രീ പി.ടി.ചാക്കോ എന്നിവരുടെ സഹായത്തോടെ ഗേൾസ് ഹൈസ്‌കൂളായി ഉയർത്തി . 1962 ഓഗസ്റ്റ് മൂന്നാം തീയതി ഇപ്പോഴുള്ള പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പേപ്പൽ ഇന്റർനുൺഷ്യോ റവ. ഡോ. റോബർട്ട് നോക്‌സ് തിരുമേനി നിർവഹിച്ചു. 1962 -ൽ ഹൈസ്കൂൾ ആയി തീർന്ന ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മിസ്ട്രസ്സ് റവ. സി . ലിയോക്രിറ്റ ഈ സ്ഥാപനത്തെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഒന്നാംകിട സ്കൂൾ ആയി ഉയർത്തി.പിന്നീട് വന്ന ഹെഡ്മിസ്ട്രസ്സ്മാരും ഇവിടെ സേവനം അനുഷ്ഠിച്ച അധ്യാപകരും അനധ്യാപകരും എല്ലാം സ്കൂളിന്റെ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിച്ചവരാണ് .