സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ/ജൂനിയർ റെഡ് ക്രോസ്
യുദ്ധരംഗത്ത് മുറിവേൽക്കുന്ന വർക്ക് ശുശ്രൂഷ നൽകിക്കൊണ്ട് മഹാനായ ജീൻ ഹെ ൻട്രി ഡ്യൂന
ന്റ് ജനീവയിൽ രൂപംകൊടുത്ത അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി.
ഒന്നാംലോകമഹായുദ്ധകാലത്ത് ക്യൂബെ ക് സംസ്ഥാനത്തെ കുട്ടികൾ യുദ്ധത്തിൽ മുറിവേറ്റവരെ സഹായിക്കുന്നതിനുള്ള സാമഗ്രികൾ ശേഖരിച്ച് യുദ്ധകാലത്ത് അയച്ചുകൊടുത്തു. ഇതു കണ്ട റെഡ്ക്രോസ് പ്രവർത്തകർ കുട്ടികളുടെ സേവനം ഈ പ്രസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് ആഗ്രഹിച്ച് വിദ്യാഭ്യാസ വിചക്ഷണരുമായി കൂടിയാലോചിക്കുകയും യൂറോപ്പിൽ ജൂനിയർ റെഡ് ക്രോസ് (JRC) സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തു
1952ൽ പഞ്ചാബിലാണ് ഇന്ത്യയിലെ ആദ്യത്തെ JRC പ്രവർത്തനമാരംഭിച്ചത്. താമസിക്കാതെ കേരളത്തിലെ സ്കൂളുകളിലും ആരംഭിച്ച JRC യുടെ മുദ്രാവാക്യം 'സേവനം' ആണ്. പ്രധാന ലക്ഷ്യങ്ങൾ ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ട മാക്കുക എന്നിവയാണ്
സേവന പ്രവർത്തനങ്ങളിൽ മുഴുകുന്ന പഠിതാക്കൾക്ക് ക്ലാസ് നഷ്ടം വരാൻ സാധ്യതയുള്ളതിനാൽ അതിലൂടെ കുറയുന്ന മാർക്കിന് പരിഹാരമായി ഗ്രേസ് മാർക്ക് ലഭ്യമാക്കുന്നു.
കുളത്തൂർ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ സേവന തത്പരരായ കുട്ടികളെ ഒന്നിച്ചുചേർത്ത് 2014ൽ ആരംഭിച്ച JRC അംഗങ്ങൾ മറ്റു കുട്ടികൾക്ക് മാതൃകയാകുന്നു. സ്കൂളിനെ അച്ചടക്കത്തിനും കുട്ടികളുടെ ആരോഗ്യ പരിചരണത്തിലുനും JRC കേഡറ്റുകളുടെ നിസ്തുലമായ സഹകരണം ഉണ്ട്. സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുക, മാലിന്യം സംസ്കരിക്കുക തുടങ്ങിയ തനതു പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നു. കോവിഡ് കാലത്ത് പോലും മാസ്ക് നിർമ്മിച്ച് നൽകിയും മറ്റും കുട്ടികൾ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി.
പ്രഥമ ശുശ്രൂഷ, വ്യക്തി ശുചിത്വം, പരിസര ശുചീകരണം, ട്രാഫിക് നിയമങ്ങൾ ഇവയെല്ലാംJRC കേഡറ്റുകൾ പഠനവിഷയമാക്കുന്നു. കൂടാതെ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിന് ഉപയുക്തമായ സെമിനാറുകളും കുട്ടികൾക്ക് ലഭ്യമാകുന്നു.
സ്കൂളിന്റെ പൊതുപ്രവർത്തനങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്ന JRC യൂണിറ്റ് സ്കൂളിന് ഒരു അനുഗ്രഹമാണ്.