നമ്മുടെ ഭൂമിയെ കീഴടക്കി....
കൊറോണ എന്നൊരു വൈറസ് ...
ലോകം മുഴുവൻ ഭീതിയിലാഴ്ത്തി
കോവിഡ് എന്നൊരു രോഗം....
ജീവനു വേണ്ടി മനുഷ്യപ്പാച്ചിൽ...
നൊമ്പരമായി മനസുകളിൽ...
ഉറ്റവരെല്ലാം നോക്കിയിരിക്കെ ...
പിടഞ്ഞു വീണു ജീവനുകൾ....
ഇനിയും നമ്മൾ വൈകിക്കൂടാ ...
ഉണരാം ഒത്തൊരുമിച്ചീടാം...
കൊറോണയെ പ്രതിരോധിക്കാൻ ...
ശുചിത്വം പാലിക്കുക നമ്മൾ....
കൈകൾ കഴുകാം.... മാസ്ക് ധരിക്കാം....
സാമൂഹികാകലം പാലിക്കാം...
പ്രതിരോധിക്കാം അതിജീവിക്കാം....
കൊറോണയെ തുരത്തീടാം....